
സ്വന്തം ലേഖകൻ
കോട്ടയം: നഗരസഭയില്‍ നാളെ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടു നില്‍ക്കുന്നതിന് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ക്ക് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നല്‍കി.
എന്നാൽ കോൺഗ്രസിലെ ആറ് കൗൺസിലർമാർ വിപ്പ് കൈപ്പറ്റിയില്ല. ചെയർപേഴ്സൺ ഉപചാപകസംഘത്തിന്റെ പിടിയിലാണെന്നും ധാർഷ്ട്യത്തോടെ പെരുമാറുന്നതായും മുൻപ് തന്നെ പരാതിയുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആറ് കൗൺസിലർമാർ വിപ്പ് കൈപ്പറ്റാതെ വന്നതോടെ യുഡിഎഫ് ക്യാമ്പിൽ
പൊട്ടിത്തെറിയും തുടങ്ങി
അവിശ്വാസത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലുള്ള ബിജെപി നിലപാട് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഈ മാസം 20-ാം തീയതിയാണ് എല്‍ഡിഎഫ് സമര്‍പ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം ചര്‍ച്ച നടക്കുന്നത്.
നഗരസഭ ചെയര്‍പേഴ്‌സണ്‍ യു.ഡി.എഫിലെ ബിന്‍സി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എല്‍ഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.
ബി.ജെ.പി പിന്തുണയുണ്ടെങ്കില്‍ മാത്രമേ അവിശ്വാസം വിജയിക്കൂ. ചിങ്ങവനം പുത്തന്‍തോട് വാര്‍ഡ് കൗണ്‍സിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടര്‍ന്ന് ഒരംഗത്തിൻ്റെ മുന്‍തൂക്കം നിലവില്‍ എല്‍ഡിഎഫിന് ഉണ്ട്.
വരുമാനത്തിൽ സംസ്ഥാനത്ത് മുൻപന്തിയിൽ നിന്നിരുന്ന കോട്ടയം നഗരസഭ ഇപ്പോൾ ജീവനക്കാർക്ക് ശമ്പളം നല്കാൻ പാട് പെടുകയാണ്
കോട്ടയം നഗരസഭയിൽ വികസനമെന്നത് സ്വപ്നമായി മാറുകയാണ്. വികസിക്കുന്നത് ഭരിക്കുന്നവരുടെ പോക്കറ്റാണെന്ന് നാട്ടുകാരും കൗൺസിലർമാരും പറയുന്നു.
വേനൽക്കാലം ആരംഭിച്ചതോടെ ദാഹജലത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെയാണ് നഗരത്തിന്റെ പല ഭാഗത്തും കാണുന്നത്. ഇവർക്ക് ദാഹമകറ്റാൻ ഒരിറ്റ് വെള്ളം എത്തിക്കാൻ നമ്മുടെ നഗരസഭയ്ക്ക് താല്പര്യമില്ല.
ഫണ്ട് ചിലവഴിക്കുന്നതിൽ കോട്ടയം നഗരസഭയാണ് ജില്ലയിൽ ഏറ്റവും പിന്നിലും സംസ്ഥാനത്ത് പിന്നിൽ നിന്ന് രണ്ടാമതും നില്ക്കുന്നത്. കോട്ടയം നഗരസഭയിൽ 23.80 കോടി വകയിരുത്തിയതിൽ 5.69 കോടി മാത്രമാണ് ചെലവഴിച്ചത്. കിട്ടിയ ഫണ്ടിന്റെ നാലിലൊന്നു മാത്രം ചിലവഴിച്ചു. കിട്ടുന്ന പണം ചിലവഴിച്ച് നാട്ടിൽ വികസനമെത്തിക്കാൻ സാധിക്കാത്ത ഭരണാധികാരികളാണ് നാട് ഭരിക്കുന്നത്.