ശുചീകരണ തൊഴിലാളികളുടെ പിച്ച ചട്ടിയിലും കൈയിട്ടുവാരി കോട്ടയം നഗരസഭ; തൊഴിലാളികളുടെശമ്പളത്തിൽ നിന്നും കോൺട്രിബ്യൂഷൻ ഫണ്ടായി പിടിച്ച 60 ലക്ഷത്തോളം രൂപ കാണാനില്ല; പട്ടി ചത്തതും പൂച്ച ചത്തതും മുതൽ മനുഷ്യവിസർജ്യം വരെ കോരി മാറ്റി നഗരം വൃത്തിയാക്കുന്ന പാവങ്ങളോട് വേണമായിരുന്നോ ഈ ക്രൂരത ! ഇതിലും ഭേദം ചിരട്ടയെടുക്കുന്നതാ !

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ കോൺട്രിബ്യൂഷൻ ഫണ്ടിലും കൈയിട്ടുവാരി കോട്ടയം നഗരസഭ.

2016 ൽ നിയമിതരായ അൻപത് ശുചീകരണ തൊഴിലാളികളോടാണ് പി എഫിന് പകരമായി മാസം തോറും ശമ്പളത്തിൽ നിന്നും നാലായിരത്തിലധികം രൂപ കോൺട്രിബ്യൂഷൻ ഫണ്ടായി നഗരസഭ പിടിച്ചെടുക്കുന്നത്. ഇത്തരത്തിൽ പിടിച്ചെടുക്കുന്ന തുകയിൽ നിന്ന് നയാ പൈസ പോലും കഴിഞ്ഞ രണ്ട് വർഷമായി നഗരസഭ അക്കൗണ്ടിൽ അടച്ചിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

60 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ നഗരസഭ അടയ്കാത്തത് . തങ്ങളുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുക എന്തിയേ എന്ന് തൊഴിലാളികൾ ചോദിച്ചാൽ കൈമലർത്തുകയാണ് അധികൃതർ.

ഇത്തരത്തിൽ ശമ്പളത്തിൽ നിന്നും പിടിക്കുന്ന തുക പി എഫിന് സമാനമായ രീതിയിൽ നിക്ഷേപിക്കുകയാണ് ചെയ്യേണ്ടത്. ജീവനക്കാർക്ക് ഇത്തരത്തിൽ അടയ്ക്കുന്ന തുകയിൽ നിന്ന് ആനുപാതികമായ തുക ലോൺ എടുക്കാവുന്നതുമാണ്. 2016 ൽ നിയമിതരായ തൊഴിലാളികളുടെ കൈയ്യിൽ നിന്നും പ്രതിമാസം പിടിക്കുന്നത് നാലായിരത്തിലധികം രൂപയാണ്. അൻപത് തൊഴിലാളികളിൽ നിന്നുമായി പ്രതിമാസം രണ്ട് ലക്ഷത്തിലധികം രൂപയാണ് ഇത്തരത്തിൽ നഗരസഭ പിടിച്ചെടുക്കുന്നത്. ഈ പണമാണ് അക്കൗണ്ടിൽ അടയ്ക്കാതെ മുക്കിയത്.

നഗരസഭയിലെ ഉയർന്ന ഉദ്യോഗസ്ഥരും, സെക്രട്ടറിയും , ഭരണാധികാരികളും ശമ്പളവും ആനുകൂല്യങ്ങളും വാങ്ങി എ സി കാറിൽ തെക്ക് വടക്ക് നടക്കുമ്പോഴാണ് തൊഴിലാളികളുടെ ശമ്പളത്തിൽ നിന്ന് പിടിച്ച 60 ലക്ഷത്തോളം രൂപ കാണാനില്ലാത്തത് .

പി എഫിന് സമാനമായി അടയ്ക്കുകയും സർവീസിൽ നിന്ന് പിരിഞ്ഞു പോകുമ്പോൾ ഈ തുകയും പലിശയുമടക്കം ഇവർക്ക് നൽകേണ്ടതുമാണ്.
ഈ തുകയാണ് നഗരസഭ മുക്കിയത്. ചുരുക്കി പറഞ്ഞാൽ പിച്ച ചട്ടിയിൽ കൈയ്യിട്ട് വാരി എന്ന് പറയണം !