
കോട്ടയം: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൻ്റെ ഫലം പുറത്ത് വരുമ്പോൾ എൻ.ഡി.എ. കോട്ടയം നഗരസഭയിൽ നിർണ്ണായക ശക്തിയായി മാറുമെന്ന് ബി.ജെ.പി. ദേശീയ സമിതി അംഗം അൽഫോൺസ് കണ്ണന്താനം പ്രസ്താവിച്ചു.
കഴിഞ്ഞ 6 മാസക്കാലമായി നടത്തിവരുന്ന ചിട്ടയായ സംഘടനാ പ്രവർത്തനവും മോദി സർക്കാർ പദ്ധതികളും ബി. ജെ. പിയുടെ വിജയത്തിൻ്റെ ചാലക ശക്തിയായും.
എൻ.ഡി.എ. കഞ്ഞിക്കുഴി ഏരിയ സ്ഥാനാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. 19-ാം വാർഡിലെ പ്രോഗ്രസ്സ് റിപ്പോർട്ട് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് ലിജിൻലാൽ പ്രകാശനം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ.എൻ. ശങ്കർറാം ഏറ്റുവാങ്ങി. എൻ.പി.പി. ജില്ലാ പ്രസിഡൻ്റ് അഡ്വ. സന്തോഷ് കണ്ടംചിറ, ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡൻ്റ് അഡ്വ.ശാന്താറാം റോയി തോളൂർ , ബി. ജെ. പി. ജില്ലാ ജനറൽ സെക്രട്ടറി എസ്. രതീഷ് , സംസ്ഥാന കൗൺസിൽ അംഗം സി.എൻ.സുഭാഷ് , നേതാക്കളായ റീബ വർക്കി, ടി. എൻ. ഹരികുമാർ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
ബി.ജെ.പി
കഞ്ഞിക്കുഴി ഏരിയാ പ്രസിഡണ്ട് രാജൻ സപ്തസ്വര ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി സംഗമവും നടന്നു.




