അഴിമതിയിൽ ഒന്നാമതാകാൻ കോട്ടയം നഗരസഭ; നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫീസിൽ വിജിലൻസ് റെയ്ഡ്: മൈതാനത്തിന് കോമ്പൗണ്ട് വാൾ നിർമ്മിച്ചതിൽ വൻ അഴിമതി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മാസങ്ങൾക്ക്‌ മുൻപ് കോട്ടയം നഗരസഭയുടെ പ്രാധാന ഓഫീസിൽ വിജിലൻസ്‌ നടത്തിയ റെയ്ഡിന്‌ പിന്നാലെ നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിലും വിജിലൻസിന്റെ മിന്നൽ പരിശോധന.

അന്ന്‌ കൈക്കൂലിയാണ്‌ വിഷയമെങ്കിൽ ഇന്ന്‌ മതിൽ നിർമ്മാണത്തിൽ അഴിമതിയാണ് കണ്ടെത്തിയിരിക്കുന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരസഭാ ഭരണം അഴിമതിയിൽ മുങ്ങി കുളിച്ചിരുക്കുയാണ്‌.

വിജിലൻസ് പരിശോധനയിൽ വൻ ക്രമക്കേടാണ്‌ കണ്ടെത്തിയിരിക്കു’ന്നത്‌. നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസിന്റെ പരിധിയിലുള്ള മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

വിജിലൻസിന്റെ കോട്ടയം യൂണിറ്റ് ഡിവൈഎസ് പിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.

കോട്ടയം നഗരസഭയുടെ കുമാരനല്ലൂർ സോണൽ ഓഫിസ് പരിധിയിൽ 50 സെന്റിൽ മൈതാനമുണ്ട്. ഈ മൈതാനത്തിന് ചുറ്റുമതിൽ നിർമ്മിച്ചതുമായി ബന്ധപ്പെട്ടാണ്‌ ക്രമക്കേട് നടന്നത്.

ഇത്‌ സംബന്ധിച്ചു നേരത്തെ ആരോപണം ഉയർന്നിരുന്നതാണ്‌. എന്നാൽ ഇത്‌ വകവെക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെയാണ് നഗരസഭ സോണൽ ഓഫിസിൽ വിജിലൻസ് സംഘത്തിന്റെ മിന്നൽ പരിശോധന.
എന്നാൽ, ഏത് രീതിയിലുള്ള ക്രമക്കേടാണ് എന്ന കാര്യത്തിലുള്ള വിവരങ്ങൾ പുറത്ത് വിടാൻ വിജിലൻസ് തയ്യാറായിട്ടില്ല. പ്രാഥമിക പരിശോധയിൽ ക്രമക്കേട് കണ്ടെത്തിയതായും വിശദമായ അന്വേഷണം ആവശ്യമാണെന്നുമാണ്‌ വിജിലൻസ് പറയുന്നത്‌.

കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് നിർമ്മിച്ച മൈതാനത്തിന്റെ ചുറ്റ് മതിലിന്റെ പേരിലാണ് ഇപ്പോൾ വിവാദം ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയും യുഡിഎഫായിരുന്നു.