play-sharp-fill
കൊറോണയെ തുരത്താൻ കോട്ടയത്ത് നിന്നും മെഡിക്കൽ സംഘം കാസർകോട്ടേയ്ക്ക് ; മെഡിക്കൽ ടീം കാസർകോട് എത്തുക ഏപ്രിൽ 15 ന്

കൊറോണയെ തുരത്താൻ കോട്ടയത്ത് നിന്നും മെഡിക്കൽ സംഘം കാസർകോട്ടേയ്ക്ക് ; മെഡിക്കൽ ടീം കാസർകോട് എത്തുക ഏപ്രിൽ 15 ന്

സ്വന്തം ലേഖകൻ

കോട്ടയം: കൊവിഡ് 19 രോഗബാധിതരായ വൃദ്ധ ദമ്പതികളെ പരിചരിച്ച് രോഗം ഭേദമാക്കിയതോടെ കോട്ടയം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകർ രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പ്രശംസ ഏറ്റുവാങ്ങിയിരുന്നു.


ഇതോടെ സംസ്ഥാനത്തെ ഏറ്റവുമധികമം കോവിഡ് ബാധിതരുള്ള കാസർകോട്ടേക്ക് അടുത്തഘട്ടത്തിൽ കോട്ടയം മെഡിക്കൽ കോളേജിലെ വിദഗ്ധ മെഡിക്കൽ സംഘം പോകുന്നതിനായി തയ്യാറെടുക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് രോഗികളെ ചികിത്സിച്ച ഡോക്ടർമാരെയും നഴ്‌സുമാരെയുമാണ് പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 15 ന് കോട്ടയത്ത് നിന്നുള്ള മെഡിക്കൽ ടീം കാസർകോട് എത്തും.

ഇന്ത്യയിൽ നിന്നുള്ള ഏറ്റവും പ്രായമുള്ള കൊവിഡ് രോഗികളെ പരിചരിച്ച് രോഗമുക്തരാക്കി ബഹുമതി കോട്ടയം മെഡിക്കൽ കോളേജിനാണ്. കൊവിഡ് ബാധിതരെ ചികിത്സിച്ച് ഭേദമാക്കിയ ഡോക്ടർമാരുടെ ആത്മവിശ്വാസവും കൊവിഡ് ബാധിച്ച ഏത് ജില്ലയിലും പോകാൻ സന്നദ്ധരാണെന്ന കോട്ടയം മെഡിക്കൽ കോളേജിലെ നഴ്‌സുമാരുടെ ആഹ്വാനവും കൈമുതലുള്ള  വിദഗ്ധസംഘമാണ് രണ്ടാംഘട്ടത്തിൽ കാസർകോട്ടേക്ക് പോകുന്നത്.

തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് എത്തിയ ടീമിന്റെ കാലാവധി അവസാനിക്കുന്ന മുറയ്ക്കായിരിക്കും കാസർകോട്ടേക്ക് കോട്ടയം മെഡിക്കൽ ടീം പോകുക. അഞ്ച് അംഗങ്ങൾ വീതമുള്ള അഞ്ച് സംഘങ്ങളായിരിക്കും ഈ വിദഗ്ധ സംഘത്തിലുണ്ടാകുക.

ഓരോ സംഘത്തിലും രണ്ട് ഡോക്ടർമാർ, രണ്ട് നഴ്‌സുമാർ, ഒരു നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവർ ഉണ്ടായിരിക്കും.