video
play-sharp-fill

ജില്ലയിലെ സഹകരണ ബാങ്കുകളെ സിപിഎം കറവപ്പശുക്കളാക്കുന്നു; വകുപ്പ് മന്ത്രിയും പാർട്ടി നേതൃത്വവും മൗനം പാലിക്കുന്നത് തട്ടിപ്പുകൾ ഇവരുടെ കൂടെ അറിവോടുകൂടി ആണെന്ന് വ്യക്തം;  ലിജിൻ ലാൽ

ജില്ലയിലെ സഹകരണ ബാങ്കുകളെ സിപിഎം കറവപ്പശുക്കളാക്കുന്നു; വകുപ്പ് മന്ത്രിയും പാർട്ടി നേതൃത്വവും മൗനം പാലിക്കുന്നത് തട്ടിപ്പുകൾ ഇവരുടെ കൂടെ അറിവോടുകൂടി ആണെന്ന് വ്യക്തം; ലിജിൻ ലാൽ

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിന്നും കോടി കണക്കിന് രൂപയുടെ അഴിമതിയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ.

സിപിഎം ഭരിക്കുന്ന കാരാപ്പുഴ സർവീസ് സഹകരണ ബാങ്കിൽ നിന്നും ആധാരത്തിന്റെ കോപ്പി ഉപയോഗിച്ച് ലക്ഷകണക്കിന് രൂപയാണ് പാർട്ടി നേതാക്കളും അനുഭാവികളും തട്ടിപ്പ് നടത്തിയിരിക്കുന്നത്.

ബാങ്ക് പ്രസിഡന്റ്‌ വരെ പരാതിപ്പെട്ടിട്ടും സഹകരണ ജോയിന്റ് രജിസ്ട്രാർ കേസ് എടുക്കാത്തത് സിപിഎം ഇടപെടൽ കൊണ്ടാണ് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലയിൽ വ്യാപകമായി അഴിമതിയും തട്ടിപ്പും പുറത്തുവരുമ്പോൾ സഹകരണ വകുപ്പ് മന്ത്രിയും പാർട്ടി നേതൃത്വവും മൗനം പാലിക്കുന്നത് തട്ടിപ്പുകൾ ഇവരുടെ കൂടെ അറിവോടുകൂടി ആണെന്ന് വ്യക്തമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

സാധാരണക്കാരെ വഞ്ചിച്ചുകൊണ്ട് സഹകരണ ബാങ്കുകളെ കൊള്ളയടിക്കുന്ന സിപിഎം നടപടിക്കെതിരെ കൃത്യമായ അന്വേഷണം നടത്തിയില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.