ജില്ലാ പഞ്ചായത്ത്; തപാല്‍ വോട്ടുകള്‍ എണ്ണുന്നത് 11 മേശകളില്‍

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ വോട്ടുകളും പ്രത്യേക തപാല്‍ വോട്ടുകളും എണ്ണുന്നത് 11 മേശകളില്‍. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രത്യേകം സജ്ജീകരിച്ച വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നടക്കുന്ന നടപടിക്രമങ്ങള്‍ക്ക് വരണാധികാരിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന നേതൃത്വം നല്‍കും. ഓരോ മേശയിലും കൗണ്ടിംഗ് സൂപ്പര്‍വൈസറും കൗണ്ടിംഗ് അസിസ്റ്റന്‍റുമാരുമാണ് വോട്ടുകള്‍ എണ്ണുക.

ഇതേസമയംതന്നെ മറ്റു പതിനേഴു വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലും വരണാധികാരികളുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലെ തപാല്‍ വോട്ടുകളും പ്രത്യേക തപാല്‍ വോട്ടുകളും എണ്ണും. ജില്ലാ പഞ്ചായത്തിലെ എല്ലാ ഡിവിഷനുകളിലെയും ഫലപ്രഖ്യാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും കളക്ടറേറ്റില്‍ ജില്ലാ കളക്ടറാണ് നിര്‍വഹിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group