
സ്വന്തം ലേഖകൻ
കോട്ടയം: കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാർഡും കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി.
കോട്ടയം മുനിസിപ്പാലിറ്റിയിലെ 36-ാം വാർഡും വെച്ചൂർ ഗ്രാമപഞ്ചായത്തിലെ 1, 4 വാർഡുകളും പട്ടികയിൽനിന്ന് ഒഴിവാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലും പായിപ്പാട്, പാറത്തോട് പഞ്ചായത്തുകളിലും കണ്ടെയ്ൻമെന്റ് സോണുകൾ അല്ലാത്ത വാർഡുകളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന പ്രത്യേക നിയന്ത്രണങ്ങൾ പിൻവലിച്ചു.
അതിരമ്പുഴ ഗ്രാമ പഞ്ചായത്തിൽ കണ്ടെയ്ൻമെന്റ് സോണിൽ ഉൾപ്പെട്ട മഹാത്മഗാന്ധി സർവകലാശാലയിലെ ഓഫീസുകൾ മൂന്നിലൊന്ന് ജീവനക്കാരെ നിയോഗിച്ച് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കാം. ജീവനക്കാരെ സർവകലാശാലയുടെ വാഹനങ്ങളിൽ ജോലിക്ക് എത്തിക്കണമെന്നും ഉത്തരവിൽ നിർദേശമുണ്ട്.
നിലവിൽ ജില്ലയിൽ 26 തദ്ദേശഭരണ സ്ഥാപന മേഖലകളിലെ 97 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണുകളാണ്. പട്ടിക ചുവടെ
(തദ്ദേശ ഭരണ സ്ഥാപനം, വാർഡ് എന്ന ക്രമത്തിൽ)
മുനിസിപ്പാലിറ്റികൾ
======
1.കോട്ടയം മുനിസിപ്പാലിറ്റി-11, 21, 30, 31, 32, 46
2.ഏറ്റുമാനൂർ മുനിസിപ്പാലിറ്റി- എല്ലാ വാർഡുകളും
3.ചങ്ങനാശേരി മുനിസിപ്പാലിറ്റി-24, 31, 33, 37
4.വൈക്കം മുനിസിപ്പാലിറ്റി-13, 21, 24, 25
ഗ്രാമപഞ്ചായത്തുകൾ
======
5.പാറത്തോട് -8, 9
6.അയ്മനം-14
7.ഉദയനാപുരം-6, 7, 16,17
8.കുമരകം- 10, 11
9.ടിവി പുരം- 12
10. മറവന്തുരുത്ത്-1
11.വാഴപ്പള്ളി-7, 11, 12, 17, 20
12.പായിപ്പാട് -7, 8, 9, 10, 11
13.കുറിച്ചി-4, 19, 20
14.മീനടം-2, 3
15.മാടപ്പള്ളി-18
16.നീണ്ടൂർ-8
17.കാണക്കാരി-3, 10
18.തൃക്കൊടിത്താനം- 15
19.പുതുപ്പള്ളി-14
20.തലയാഴം-7,9
21.എരുമേലി-1
22.അതിരമ്പുഴ-1, 9,10, 11, 12, 20, 21, 22
23.മുണ്ടക്കയം-12
24.അയർക്കുന്നം-15
25. പനച്ചിക്കാട് -6,16
26. കങ്ങഴ-6