കനത്ത മഴ; കോട്ടയം കളക്ടറേറ്റ് വളപ്പിലെ വൻ മരം കടപുഴകി വീണു
സ്വന്തം ലേഖിക
കോട്ടയം: കനത്ത മഴയിൽ കളക്ടറേറ്റ് വളപ്പിലെ വൻ മരം കടപുഴകി വീണു.
ജല അതോറിറ്റി ഓഫിസിനു പിന്നിലെ മരമാണു സബ് ജയിൽ റോഡിലേക്കു വീണത്. റോഡിൽ വാഹനങ്ങൾ ഇല്ലാത്തതിനാൽ കൂടുതൽ അപകടമുണ്ടായില്ല. രാത്രി പത്തരയോടെയാണു സംഭവം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാത്രി 8 മുതൽ പ്രദേശത്തു നല്ല മഴയായിരുന്നു. മരത്തിന്റെ ഒരുഭാഗം ജയിലിന്റെ മതിലിലേക്കും വളപ്പിലേക്കും വീണു. മതിലിനു തകരാറില്ല. കൊമ്പുകൾ വൈദ്യുതക്കമ്പിയിൽ തട്ടിയതോടെ വൈദ്യുതി ബന്ധം വിഛേദിച്ചു.
വൈദ്യുതത്തൂണുകൾക്കു തകരാറുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ റെജിമോന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന മരം മുറിച്ചുനീക്കി.
Third Eye News Live
0