
വീട്ടുകാരെ മണിക്കൂറുകളോളം ഭീതിയിലാക്കി എട്ടടി മൂര്‍ഖന്‍; ഒടുവില്‍ ജെസിബി ഉപയോഗിച്ച് അതിസാഹസികമായി മാളത്തിലാെളിച്ച മൂര്‍ഖനെ വലക്കുള്ളില്‍ ആക്കി കോട്ടയത്തെ വനം വകുപ്പിലെ പാമ്പ് സ്ക്വാഡ്
സ്വന്തം ലേഖിക
കുമരകം: വീട്ടുമുറ്റത്ത് കാണുകയും പിന്നീട് മാളത്തില്‍ ഒളിക്കുകയും ചെയ്ത മൂര്‍ഖന്‍ പാമ്പിനെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടികൂടി.
മണിക്കൂറുകളോളം വീട്ടുകാരെ ഭീതിയിലാക്കിയ എട്ടടി മൂര്‍ഖനെ ഏറെ പരിശ്രമത്തിനൊടുവിലാണ് വനം വകുപ്പിലെ വോളന്‍റിയേഴ്സ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണാടിച്ചാല്‍ ജംഗഷനു സമീപം കുന്നത്തുകളത്തില്‍ ആശയുടെ വീട്ടിലെത്തിയ മൂര്‍ഖനെയാണ് ഇന്നലെ സന്ധ്യയാേടെ പിടികൂടിയത്. ഉച്ചക്ക് കൂട്ടില്‍ക്കിടന്ന നായ്ക്കള്‍ പതിവില്ലാതെ ബഹളം വച്ചതാേടെയാണ് വീടിന്‍റെ മുറ്റത്ത് ഫണം വിരിച്ചു നിലക്കുന്ന മൂര്‍ഖനെ ആശയുടെ മകന്‍ ഉണ്ണി കണ്ടത്.
കോട്ടയത്തു നിന്നു വനം വകുപ്പിലെ പാമ്പ് സ്ക്വാഡ് എത്തിയപ്പാേഴേക്കും മൂര്‍ഖന്‍ സമീപത്തെ മാളത്തില്‍ ഒളിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാര്‍ മാളത്തില്‍ നിന്നും മൂര്‍ഖനെ പുറത്തെത്തിക്കാന്‍ തീവ്ര ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
ഒടുവില്‍ ജെസിബി ഉപയോഗിച്ച് പ്രദേശത്തെ മണ്ണ് നീക്കിയാണ് മാളത്തിലാെളിച്ച മൂര്‍ഖനെ വലക്കുള്ളില്‍ ആക്കിയത്. വനം വകുപ്പ് വോളന്‍റിയേഴ്സ് ആയ പ്രശോഭും വിശാലും ചേര്‍ന്നാണ് മൂര്‍ഖനെ പിടികൂടി വനത്തില്‍ വിടാന്‍ കൊണ്ടുപോയത്.