പാതിരാത്രി ചവിട്ടിക്കൂട്ടിയതിന് പിന്നാലെ പട്ടാപ്പകലും കോട്ടയത്ത് പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം; സിഎംഎസ് കോളേജ് റോഡിലൂടെ നടന്ന് പോയ വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ എടുത്ത ഓട്ടോ ഡ്രൈവര്‍ കസ്റ്റഡിയില്‍; പ്രതിയെ പിടികൂടി പൊലീസിലേല്‍പ്പിച്ചത് വിദ്യാര്‍ത്ഥിനികള്‍ തന്നെ

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: സിഎംഎസ് കോളേജ് റോഡില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടികള്‍ക്ക് നേരെ അതിക്രമം. കഴിഞ്ഞ ദിവസം നടന്ന സദാചാര അക്രമണത്തിന് പിന്നാലെയാണ് ഇന്ന് നഗരമധ്യത്തിലുള്ള സിഎംഎസ് കോളേജ് റോഡിലൂടെ നടന്ന വിദ്യാര്‍ത്ഥിനികളുടെ ഫോട്ടോ ഓട്ടോ ഡ്രൈവര്‍ മൊബൈലില്‍ പകര്‍ത്തിയത്. ചാലുകുന്ന് സ്വദേശി അജിത്താണ് അനുമതിയില്ലാതെ പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അകത്തായത്.

അനുമതി ഇല്ലാതെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്നോണം മൊബൈലില്‍ ഫോട്ടോയെടുത്ത ഇയാളെ പെണ്‍കുട്ടികള്‍ തടഞ്ഞു നിര്‍ത്തി. ചോദ്യം ചെയ്തപ്പോള്‍ ഫോട്ടോ എടുത്തയായി ഇയാള്‍ സമ്മതിച്ചില്ല. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും അജിത്തും തമ്മില്‍ വാക്കേറ്റമായി. തുടര്‍ന്ന് കൂടുതല്‍ വിദ്യാര്‍ത്ഥിനികള്‍ സംഭവ സ്ഥലത്തെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ അജിത്തിന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിച്ചപ്പോള്‍ കൂടുതല്‍ പെണ്‍കുട്ടികളുടെ ഫോട്ടോ കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടികള്‍ തന്നെ വെസ്റ്റ് പൊലീസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രി കോട്ടയം നഗരമധ്യത്തില്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ സദാചാര അക്രമണം ഗുണ്ടായിസം നടന്നത് വലിയ വാര്‍ത്തയായിരുന്നു. ഇതിന്റെ ചൂടാറും മുന്‍പാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്. സ്ത്രീകളുടെ സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റം ക്രിമിനല്‍കുറ്റമായിരിക്കെയാണ് പട്ടാപ്പകല്‍ ഓട്ടോ ഡ്രൈവര്‍ പെണ്‍കുട്ടികളുടെ ഫോട്ടോയെടുത്തത്. പൊലീസ് ഇയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചുവരികയാണ്.