
കോട്ടയം : സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച പൂർവ്വ വിദ്യാർത്ഥിക്ക് സ്വീകരണം നൽകി കോട്ടയം സിഎംഎസ് കോളേജ്.
സിവിൽ സർവീസ് പരീക്ഷയിൽ 484ാം റാങ്ക് ജേതാവായ ആനന്ദ് പ്യാരിലാലിനാണ് കോളേജ് അധികൃതർ സ്വീകരണം ഒരുക്കിയത്.
ഉന്നതവിദ്യാഭ്യാസരംഗത്തിന് ഭാരതത്തിലും പ്രത്യേകിച്ച് കേരളത്തിലും ഉള്ള ഉയർച്ചയെക്കുറിച്ച് ശരിയായ തിരിച്ചറിവ് ഉണ്ടെങ്കിൽ പഠനത്തിനും തൊഴിലിനും വേണ്ടി വിദേശരാജ്യങ്ങളിലേക്ക് യുവജനങ്ങൾ ഒഴുകുന്നത് നിയന്ത്രിക്കാൻ കഴിയും എന്ന് ആനന്ദ് പ്യാരിലാൽ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളേജ് പ്രിൻസിപ്പൽ ഡോ. അഞ്ചു ശോശൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇംഗ്ലീഷ് വകുപ്പ് മേധാവി ഡോ. ജോജി ജോൺ പണിക്കർ, പ്രഫ. ജേക്കബ് ഈപ്പൻ കുന്നത്ത്, പ്രഫ. അഞ്ചു സൂസൻ കുര്യൻ എന്നിവർ സംസാരിച്ചു.
കോളേജിന്റെ പുരസ്കാരം പ്രിൻസിപ്പൽ ആനന്ദ് പാരിലാലിന് കൈമാറി. ആനന്ദിന്റെ മാതൃവിഭാഗമായ ഇംഗ്ലീഷ് വകുപ്പ് ആണ് പരിപാടിയുടെ ആതിഥേയർ.