play-sharp-fill
കോട്ടയം നഗരത്തിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിയുടെ അക്രമ ഭീഷണി;  വടിവാളുമായി മാർക്കറ്റിലെത്തി ഭീഷണി ഉയർത്തിയത് മണിക്കൂറുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

കോട്ടയം നഗരത്തിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിയുടെ അക്രമ ഭീഷണി; വടിവാളുമായി മാർക്കറ്റിലെത്തി ഭീഷണി ഉയർത്തിയത് മണിക്കൂറുകൾ; പ്രതിയെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം നഗരത്തിൽ ജാമ്യത്തിലിറങ്ങിയ കാപ്പ കേസ് പ്രതിയുടെ അക്രമ ഭീഷണി. വടിവാളുമായി മാർക്കറ്റിലെത്തി മണിക്കൂറുകളോളം ഭീഷണി ഉയർത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.


ആർപ്പൂക്കര വില്ലൂന്നി ലക്ഷം വീട് കോളനിയിൽ പേരോത്ത് വീട്ടിൽ ജിബിൻ ബിനോയി (26) യെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ അനൂപ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്ത ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കഞ്ചാവ് – വധശ്രമ കേസുകളിലെ പ്രതിയാണ് ജിബിൻ. റിമാൻഡിൽ കഴിഞ്ഞ പ്രതി , കഴിഞ്ഞ ദിവസമാണ് ജാമ്യത്തിലിറങ്ങിയത്.

തുടർന്ന് , തന്റെ കേസിലെ സാക്ഷികളെ സ്വാധീനിക്കുന്നതിനായി വടിവാളുമായി കോട്ടയം നഗരമധ്യത്തിലെ മാർക്കറ്റിൽ എത്തി. വടിവാൾ വീശി ഭീഷണി മുഴക്കുകയായിരുന്നു.