play-sharp-fill
കോട്ടയത്തെ രാത്രി തെരുവുകളും സ്വന്തമാക്കി സ്ത്രീകൾ: നിർഭയ ദിനത്തിൽ വേറിട്ട രാത്രി നടത്തം

കോട്ടയത്തെ രാത്രി തെരുവുകളും സ്വന്തമാക്കി സ്ത്രീകൾ: നിർഭയ ദിനത്തിൽ വേറിട്ട രാത്രി നടത്തം

സ്വന്തം ലേഖകൻ

കോട്ടയം: നിർഭയ ദിനാചരണത്തിന്റെ ഭാഗമായി രാത്രിയിൽ തെരുവുകൾ സ്ത്രീകൾക്കായി തുറന്ന് നൽകി. രാത്രിയിൽ തെരുവിലിറങ്ങിയ സ്ത്രീകൾ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. സമുഹത്തിന്റെ നാനാ തുറയിലുള്ള പെൺകുട്ടികളും യുവതികളും പ്രായമായവരും കൂട്ടായ്മയിൽ ഒത്തു ചേർന്നു.

കോട്ടയം ജില്ലയില്‍ ആറു മുനിസിപ്പാലിറ്റികളിലും സമൂഹത്തിന്റെ വിവിധ മേഖലകളില്‍നിന്നുള്ള നിരവധി സ്ത്രീകള്‍ പങ്കുചേര്‍ന്നു. തിരുനക്കര ഗാന്ധി സ്‌ക്വയര്‍ കേന്ദ്രീകരിച്ചായിരുന്നു കോട്ടയം മുനിസിപ്പാലിറ്റിയിലെ പരിപാടി. മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന ഉദ്ഘാടനം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുത്തുകാരി കെ.ആര്‍. മീര ആമുഖ പ്രഭാഷണം നടത്തി. ഗാന്ധി സ്‌ക്വയറില്‍ പ്രതിജ്ഞ ചൊല്ലിയശേഷം വിവിധ കേന്ദ്രങ്ങളിലേക്ക് നടന്ന സ്ത്രീകള്‍ തിരികെ ഗാന്ധി സ്‌ക്വയറില്‍ എത്തിച്ചേര്‍ന്നു. പൊതു ഇടംതങ്ങളുടേതുകൂടിയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് സത്രീകള്‍ നാടന്‍ പാട്ടുകളും മറ്റു കലാപരിപാടികളും നടത്തി.

കോട്ടയം നഗരത്തിൽ ആറ് സംഘമായി തിരിഞ്ഞ് പേപ്പറിൽ പേരും മേൽവിലാസവും രേഖപ്പെടുത്തി.  കോട്ടയത്ത് പ്രധാന കേന്ദ്രമായ ഗാന്ധി സ്ക്വയറില്നിന്ന് എസ്.എന്. ജംഗ്ഷന്, കെ.എസ്.ആര്.ടി.സി,  സി.എം.എസ് കോളേജ്, ഗാന്ധി സ്ക്വയര്-ചില്ഡ്രന്സ് ലൈബ്രറി, ബസേലിയസ് കോളേജ്  ജംഗ്ഷന് എന്നിവിടങ്ങളിലൂടെ നടന്ന് വീണ്ടും ഗാന്ധി സ്ക്വയറിൽ മടങ്ങിയെത്തി.

വൈക്കത്ത് സി.കെ. ആശ എം.എൽ.എയും പാലായിൽ നഗരസഭ അധ്യക്ഷ മേരി ഡൊമിനിക്കും ഏറ്റുമാനൂരിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ലൗലി ജോർജും  എന്നിവർ നേതൃത്വം നൽകി.    ഏറ്റുമാനൂരിൽ ബസ് സ്റ്റാന്റിൽ നിന്നും എസ്.എഫ്.എസ്. റോഡ്, പാലാ റോഡ്, നീണ്ടൂർ റോഡ്  എന്നിവിടങ്ങളിലേക്കും പാലായിൽ മുനിസിപ്പൽ  ഓഫീസ് പരിസരത്തുനിന്ന് ചെത്തിമറ്റം, ഞൊണ്ടിമാക്കൽ, പുത്തൻപള്ളി, മുണ്ടുപാലം, ആർ.വി. ജംഗ്ഷൻ, സെന്റ് തോമസ് കോളേജ്, മുരിക്കുംപുഴ എന്നിവിടങ്ങളിലേക്കും നടന്നു.

ചങ്ങനാശേരിയിൽ സെൻട്രൽ ജംഗ്ഷനിൽ നിന്നും ആലപ്പി ജംഗ്ഷൻ , സന്താന ഗോപാല ക്ഷേത്രം ജംഗ്ഷൻ , വട്ടപ്പള്ളി ജംഗ്ഷൻ ,  എസ്.ബി. കോളേജ്, അരമനപ്പടി എന്നിവിടങ്ങളിലേക്കും വൈക്കത്ത്  സത്യാഗ്രഹ സ്മാരകത്തിൽ നിന്നും കച്ചേരിക്കവല, ആശ്രമം സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ലിങ്ക് റോഡ്, കൊച്ചുകവല എന്നിവിടങ്ങളിലേക്കും ഈരാറ്റുപേട്ടയിൽ  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിൽ നിന്നും മുട്ടം ജംഗ്ഷൻ, സെന്ട്രൽ ജംഗ്ഷൻ  എന്നിവിടങ്ങളിലേക്കുമാണ് നടന്നത്.

വനിത ശിശു വികസന വകുപ്പ്,നിർഭയ ദിനമായ ഞായറാഴ്ച   സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ നിലവിലുള്ള പ്രതിരോധ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ  ഭാഗമായിട്ടാണ് പെൺനടത്തം നടത്തിയത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും, ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവും നടത്തത്തില്‍ പങ്കുചേര്‍ന്നവരെ അഭിസംബോധന ചെയ്തു. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍, വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കുചേര്‍ന്നു.