
സ്വന്തം ലേഖകൻ
ചേർത്തല :വിതരണത്തിനായി ആന്ധ്രയില്‍നിന്നു ട്രെയിനിൽ കൊണ്ടുവന്ന ആറു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ എക്സൈസ് പിടിയിൽ .
കോട്ടയം മീനച്ചില്‍ വെള്ളിലപ്പള്ളി രാമപുരം പഞ്ചായത്ത് ആറാം വാര്‍ഡ് കൂട്ടുങ്കല്‍ വീട്ടില്‍ മിഥുൻ കെ. ബാബു (24), കോട്ടയം മീനച്ചില്‍ കടനാട് പഞ്ചായത്ത് 13-ാം വാര്‍ഡ് പാടിയപ്പള്ളി വീട്ടില്‍ അമല്‍ സുരേന്ദ്രന്‍ (27) എന്നിവരാണ് പിടിയിലായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചേര്‍ത്തല കെഎസ്‌ആര്‍ടിസി ബസ് സ്റ്റാൻഡിനു സമീപം വെള്ളിയാഴ്ച വൈകുന്നേരമാണ് ഇവര്‍ പിടിയിലാകുന്നത്. ആന്ധ്രയില്‍നിന്നു ട്രെയിനിലാണ് ഇവര്‍ കഞ്ചാവ് എത്തിച്ചത്. ഒരു കിലോ കഞ്ചാവ് 20,000 രൂപ വിലയ്ക്കായിരുന്നു ഇടപാടില്‍ നിശ്ചയിച്ചിരുന്നത്.
കേസിന്‍റെ തുടരന്വേഷണവുമായി ബന്ധപ്പെട്ടു ചേര്‍ത്തലയിലെ ഇവരുടെ ഇടപാടുകാരെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ റെജിലാല്‍ അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. എക്സൈസ് ഇൻസ്‌പെക്ടര്‍ വി.ജെ റോയി, അസി. ഇൻസ്‌പെക്ടര്‍ എന്‍.ബാബു, പ്രിവന്‍റീവ് ഓഫീസര്‍മാരായ എം.എസ് സുഭാഷ്, കെ.വി സുരേഷ്, എം.കെ സജിമോൻ, ഡി. മായാജി, ടി.ആര്‍ സാനു, സിവില്‍ ഓഫീസര്‍ ഹരീഷ്, ഡ്രൈവര്‍ കെ.വി വിനോദ്, വനിതാ ഓഫീസര്‍മാരായ രഞ്ജിനി, അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.