play-sharp-fill
കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കൊള്ളപ്പലിശക്കാരനായ കോട്ടയം കാണക്കാരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; കൊള്ളപ്പലിശക്കാരനായ കോട്ടയം കാണക്കാരി സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ
കോട്ടയം: കടബാധ്യതയെ തുടര്‍ന്ന് കുടുംബത്തെ കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ കൊള്ളപ്പലിശക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം കാണക്കാരി സ്വദേശി ജോമോന്‍ കുര്യാക്കോസ് ആണ് പിടിയിലായത്.

കൊച്ചി കടവന്ത്രയില്‍ തമിഴ്നാട്ടുകാരനായ ഗൃഹനാഥന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച കേസിലാണ് നടപടി.

കോട്ടയം ഏറ്റുമാനൂരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തുന്ന ജോമോന്‍ കുര്യാക്കോസ് ഇരുപത് ലക്ഷം രൂപയാണ് കടവന്ത്രയില്‍ പൂ കച്ചവടം നടത്തുന്ന നാരായണയ്ക്ക് നല്‍കിയിരുന്നത്. മൂന്നരലക്ഷം രൂപ പലിശയിനത്തില്‍ ആദ്യം തന്നെ കണക്കാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി പതിനാറര ലക്ഷം രൂപ മാത്രമാണ് നാരായണയ്ക്ക് നല്‍കിയത്. ഇത്രയും തുക അഞ്ചുമാസം കൊണ്ട് തിരിച്ചടയ്ക്കണം എന്നതായിരുന്നു വ്യവസ്ഥ. തിരിച്ചടവ് മുടങ്ങിയപ്പോള്‍ പണത്തിനായി ജോമോന്‍ സമ്മര്‍ദം ചെലുത്തിയതോടെ ബന്ധുവിന്റെ കൈയ്യില്‍നിന്നും മറ്റുമായി പണം സംഘടിപ്പിച്ച്‌ നല്‍കി.

ഒടുവില്‍ രണ്ട് തിരിച്ചടവ് മാത്രം ബാക്കി നില്‍ക്കെയാണ് കഴിഞ്ഞ ഡിസംബര്‍ മുപ്പത്തിയൊന്നിന് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയശേഷം നാരായണ ആത്മഹത്യക്ക് ശ്രമിച്ചത്. ജോമോനില്‍നിന്ന് നാരായണ പണം വാങ്ങിയിരുന്നതായി ബന്ധു മൊഴി നല്‍കി.

ജോമോന്റെ വീട്ടില്‍ എറണാകുളം സൗത്ത് പൊലീസ് നടത്തിയ പരിശോധനയില്‍ നാരായണ ഒപ്പിട്ട് നല്‍കിയ ഒന്നും എഴുതാത്ത സ്റ്റാംപ് പേപ്പറുകളും തുക എഴുതാത്ത ചെക്കുകളും കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.