കൊറോണക്കാലത്ത് പോസ്റ്ററില്ലാതോണം: സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പോസ്റ്ററുകളുമില്ലാതെ കോട്ടയത്തിന്റെ ചുവരുകൾ; രാഷ്ട്രീയവും സിനിമയും പറയുന്ന ചുവരുകൾ ഇന്നു ഫുൾ ഫ്രീ; കോട്ടയത്തെ ചുവരുകൾ കഥപറയുന്നു വീഡിയോ ഇവിടെ കാണാം
തേർഡ് ഐ സിനിമ
കോട്ടയം: കൊറോണക്കാലത്ത് സിനിമകളില്ലാതെ തീയറ്ററുകൾ നിശ്ചലമായതോടെ കോട്ടയത്തിന്റെ ഭിത്തികൾക്കു പോസ്റ്ററില്ലാതോണം. സിനിമാ പോസ്റ്ററുകൾക്കു പിന്നാലെ രാഷ്ട്രീയ പരിപാടികൾക്കു കൂടി കൊറോണ വിലക്കിട്ടതോടെയാണ് കോട്ടയം നഗരത്തിലെ ഭിത്തികളിലെ പോസ്റ്റർക്കാലത്തിനു വിരാമമായി തുടങ്ങിയത്. എന്നാൽ, ഭിത്തിയിൽ പോസ്റ്റർ ഒട്ടിക്കുന്നത് മുതൽ തീയറ്ററിലെ ജോലിക്കാർ വരെയുള്ള വലിയൊരു നിര ജീവനക്കാർ തന്നെ കൊവിഡിനെ തുടർന്നു പ്രതിസന്ധിയിലാണ്. വീഡിയോ ഇവിടെ കാണാം
കോട്ടയം നഗരത്തിലെ പ്രധാന ഇടങ്ങളിലെ, കാഴ്ച ആദ്യം പതിയുന്ന ഭിത്തികൾ എല്ലാം തന്നെ കൊവിഡിനെ തുടർന്നു പോസ്റ്റില്ലാതെയായിട്ടുണ്ട്. ഏറ്റവും അവസാനമായി ടൊവിനോ തോമസിന്റെ ഫോറൻസിക്കും, ഫഹദ് ഫാസിലിന്റെ ട്രാൻസിന്റെയും പോസ്റ്ററുകളാണ് ഈ ഭിത്തികളിൽ ഒട്ടിച്ചിരുന്നത്. ഇതിനു ശേഷം ഒരു സിനിമയുടെ പോസ്റ്റർ പോലും കോട്ടയം നഗരത്തിലെ ഭിത്തികളിൽ എത്തിയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിൽ മാത്രം ഏഴു തീയറ്ററുകളാണ് ഉള്ളത്. ഈ തീയറ്ററുകളിലെല്ലാം കൂടി ഏഴുനൂറിലേറെ ജീവനക്കാരും ഉണ്ട്. ഇവരെല്ലാം ഈ ഓണക്കാലത്ത് പട്ടിണിയിലാണ്. പലരും മറ്റു തൊഴിൽ മേഖലകളിലേയ്ക്കു തിരിഞ്ഞു കഴിഞ്ഞിട്ടുണ്ട്.
കോട്ടയം പുളിമൂട് ജംഗ്ഷനിലായിരുന്നു ഏറ്റവുമധികം പോസ്റ്ററുകൾ ഭിത്തിയിൽ കണ്ടിരുന്നത്. പുളിമൂട് ജംഗ്ഷൻ മുതൽ വയസ്‌ക്കര വരെയുള്ള ഭാഗത്തെ ഭിത്തികളിൽ പോസ്റ്റർ നിറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. ഇത് കൂടാതെ സ്റ്റാർ ജംഗ്ഷൻ മുതൽ പുളിമൂട് ജംഗ്ഷൻ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലുമുള്ള അടച്ചിട്ട സ്ഥാപനങ്ങളും പോസ്റ്ററിന്റെ പ്രധാന കേന്ദ്രമായിരുന്നു.