സംസ്ഥാനത്ത് ഇരുപത്തിനാല് സി ഐമാർക്ക് സ്ഥലംമാറ്റം; കോട്ടയം ജില്ലയിൽ നാല് സിഐമാർ മാറും; ഏറ്റുമാനൂരിലേക്ക് പ്രസാദ് എബ്രഹാം വർഗീസും, തൃക്കൊടിത്താനത്ത് അനൂപ് ജിയും ,പള്ളിക്കത്തോട്ടിൽ അജീബും, കറുകച്ചാലിൽ മഹേഷ് കുമാറും, എസ്എച്ചഒ മാരായെത്തും
സ്വന്തം ലേഖകൻ
കോട്ടയം: സംസ്ഥാനത്ത് ഇരുപത്തിനാല് സി ഐമാരെ സ്ഥലംമാറ്റി ഡിജിപി ഉത്തരവിറക്കി. കോട്ടയം ജില്ലയിൽ നാല് സിഐമാർ സ്ഥലം മാറും. ഏറ്റുമാനൂരിലേക്ക് പ്രസാദ് എബ്രഹാം വർഗീസും, തൃക്കൊടിത്താനത്ത് അനൂപ് ജിയും ,പള്ളിക്കത്തോട്ടിൽ അജീബും, കറുകച്ചാലിൽ മഹേഷ് കുമാറും പുതിയ എസ്എച്ചഒ മാരായെത്തും.
മണ്ണ് മാഫിയയുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടുകളെത്തുടർന്ന് സസ്പെൻഷനിലായിരുന്ന സുരേഷ് വി നായരെ താനൂർ കൺട്രോൾ റൂമിലേക്കും തിരുവനന്തപുരം സൈബർ പോലീസ് സ്റ്റേഷനിൽ നിന്ന് സിജു കെ എല്ലിനെ മംഗലപുരത്തേക്കും, ക്രൈംബ്രാഞ്ച് ഹെഡ്ക്വാർട്ടേസിൽ നിന്ന് സുരേഷ് ബാബു എസ് എസിനെ തിരുവനന്തപുരം പേട്ടയിലേക്കും, ആലൂരിൽ നിന്ന് സിബിനെ കെപ്പയിലേക്കും, സൈബർ പൊലീസ് സ്റ്റേഷൻ തിരുവനന്തപുരം റൂറലിൽ നിന്ന് രതീഷ് ജി എസിനെ വലിയതുറയിലേക്കും, വലിയതുറയിൽ നിന്ന് ടി സതീഷ്കുമാറിനെ പൊഴിയൂരിലേക്കും സ്ഥലം മാറ്റി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊഴിയൂരിൽ നിന്ന് വിനുകുമാർ കെ എ സൈബർ പൊലീസ് സ്റ്റേഷൻ തിരുവനന്തപുരം റൂറലിലേക്കും , ഏറ്റുമാനൂരിൽ നിന്ന് രാജേഷ് കുമാർ സി ആറിനെ വടകര കൺട്രോൾ റൂമിലേക്കും, ബദിയടുക്കയിൽ നിന്ന് പ്രസാദ് എബ്രഹാം വർഗീസിനെ ഏറ്റുമാനൂരിലേക്കും വിജിലൻസിൽ നിന്ന് അനൂപ് ജി എയെ തൃക്കൊടിത്താനത്തേക്കും, തൃക്കൊടിത്താനത്തുനിന്ന് അജീബിനെ പള്ളിക്കത്തോട്ടിലേക്കും, പള്ളിക്കത്തോട്ടിൽ നിന്ന് പ്രദീപിനെ വിജിലൻസിലേക്കും, തൃശ്ശൂർ കാട്ടൂരിൽ നിന്ന് മഹേഷ് കുമാറിനെ കറുകച്ചാലിലേക്കും എടവണ്ണയിൽ നിന്ന് സജിത്തിനെ മലപ്പുറം ക്രൈംബ്രാഞ്ചിലേക്കും, കറുകച്ചാലിൽ നിന്ന് ഋഷികേശൻ നായരെ കാട്ടൂരിലേക്കും സ്ഥലം മാറ്റി.
കമ്പളക്കാടുനിന്ന് സന്തോഷിനെ സുൽത്താൻ ബത്തേരിയിലേക്കും, സുൽത്താൻ ബത്തേരിയിൽ നിന്ന് കെ പി ബെന്നിയെ വടക്കാൻഞ്ചേരിയിലേക്കും, വടക്കാൻഞ്ചേരിയിൽ നിന്ന് ആദംഖാനെ പറമ്പിക്കുളത്തേക്കും, തിരുനെല്ലിയിൽ നിന്ന് ഷൈജുവിനെ കല്പറ്റയിലേക്കും, കല്പറ്റയിൽ നിന്ന് സിജുവിനെ വെള്ളമുണ്ടയിലേക്കും , വിജിലൻസിൽ നിന്ന് വിശ്വാസിനെ ബേപ്പൂരിലേക്കും, ബേപ്പൂരിൽ നിന്ന് സിജിത്തിനെ പനമരത്തേക്കും, ചാലിശ്ശേരിയിൽ നിന്ന് ശൈലേഷ് കുമാറിനെ നാട്ടുകാലിലേക്കും, എസ് എസ് ബിയിൽ നിന്ന് സതീഷ് കുമാറിനെ ചാലിശ്ശേരിയിലേക്കും സ്ഥലം മാറ്റി.
സ്ഥലം മാറ്റിയവരിൽ രണ്ടോ മൂന്നോ പേർ ഒഴികെ ബാക്കി എല്ലാവരും തന്നെ മാന്യമായി പണിയെടുക്കുന്നവരാണ്. അഴിമതിക്കാരുടെ കൂടെ സ്ഥലം മാറ്റപ്പെട്ടതിനാൽ ഇവരിൽ പലരും അഴിമതിക്കാരായി ചിത്രീകരിക്കപ്പെടും