കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി; മണിക്കൂറുകൾക്കകം ഗാന്ധിന​ഗർ പൊലീസ് സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ
ചുങ്കം: കോട്ടയം ചുങ്കത്ത് മൂന്നു വയസുകാരിയെ ഇടിച്ച ശേഷം സ്‌കൂട്ടർ നിർത്താതെ പോയി.

video
play-sharp-fill

സിസിടിവി പരിശോധിച്ച പൊലീസ് സംഘം മണിക്കൂറുകൾക്കകം സ്‌കൂട്ടർ ഓടിച്ചയാളെ കണ്ടെത്തി.

ചുങ്കം അജിൻ ബാബുവിന്റെയും അനിമോളുടേയും മകൾ ആദിത്യ ലക്ഷ്മി (3) നെയാണ് ചൊവ്വാഴ്ച്ച അഞ്ചു മണിയോടെ സ്‌കൂട്ടർ ഇടിച്ചിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അമ്മൂമ്മയ്‌ക്കൊപ്പം റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം.

നാട്ടുകാരും ബന്ധുക്കളും ചേർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.