
കോട്ടയം:കോട്ടയത്തെ നാടും ക്രിസ്തുമസ് മൂഡിലാണ്.വീടുകളിലും സ്ഥാപനങ്ങളിലും മനോഹരമായ നക്ഷത്രവിളക്കുകള്‍ വര്‍ണ പ്രകാശം ചൊരിയുന്നു. നഗരങ്ങളും ഗ്രാമങ്ങളും വീഥികളുമെല്ലാം വര്‍ണപ്രഭയിലാണ്.
നേരത്തെതന്നെ വിപണി സജീവമായതോടെ ആഘോഷങ്ങള്‍ക്കു മിഴിവേറും. നക്ഷത്രങ്ങളും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമെല്ലാം കടകളില്‍ സുലഭമായി. നക്ഷത്രങ്ങളില്‍ ഇത്തവണയും എല്‍ഇഡി തന്നെയാണ് മുഖ്യ ആകര്‍ഷണം.
വിവിധ തരത്തിലുള്ള അലങ്കാര ബള്‍ബുകളാണ് ഇത്തവണത്തെ പ്രത്യേകത. പുല്‍ക്കൂടുകളും ലഭ്യമാണ്. ക്രിസ്മസ് ട്രീയുടെ വിലയും വലുപ്പത്തിനനുസരിച്ചാണ്. കേക്കുകളുടെ വിപണിയും സജീവമായി. പലയിടങ്ങളിലും കേക്കുകള്‍ക്കുള്ള ബുക്കിംഗ് ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേക്കുകള്‍ 300 രൂപ മുതല്‍ ലഭ്യമാണ്. മുന്‍കൂട്ടി പറഞ്ഞാല്‍ താത്പര്യത്തിന് അനുസരിച്ചുള്ളവയും കിട്ടും. വീടുകള്‍ കേന്ദ്രീകരിച്ച് തുടങ്ങിയ സംരംഭകരുടെ കേക്കുകളും വിപണിയില്‍ ലഭിക്കും.
വസ്ത്ര വില്പനശാലകളിലും തിരക്ക് വര്‍ധിക്കുകയാണ്. പലതരം ഓഫറുകളും സമ്മാനങ്ങളുമെല്ലാമായി വ്യാപാരം കൊഴുപ്പിക്കാനുള്ള ശ്രമത്തിലാണ് വസ്ത്ര വ്യാപാരികളും.



