വെട്ടിത്തിളങ്ങി പാതയോരങ്ങള്‍…..! അലങ്കാര ലൈറ്റുകള്‍, ക്രിസ്മസ് പാപ്പാ തൊപ്പികള്‍, വിവിധതരത്തിലുള്ള സ്റ്റാറുകള്‍…; കോട്ടയം നഗരത്തിൽ മിന്നിത്തിളങ്ങി ക്രിസ്മസ് വിപണി; ക്രിസ്മസിനെ വരവേൽക്കാൻ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികള്‍
സ്വന്തം ലേഖിക
കോട്ടയം: ക്രിസ്മസിന്റെ വരവറിയിച്ച് നഗരത്തിലെ പാതയോര വിപണികള്‍ സജീവമായി.
മുന്‍വര്‍ഷങ്ങളിലേതിനെക്കാള്‍ ഇത്തവണ വിപണി നേരത്തെയൊരുങ്ങിയെന്ന് വ്യാപാരികള്‍ പറയുന്നു. ക്രിസ്മസ് പാപ്പായുടെ തൊപ്പി, മാസ്‌ക് എന്നിവയ്‌ക്കൊപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നവരുടെ തിരക്കും ഏറെയാണ്.
ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കാന്‍ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകള്‍, ഡെക്കറേഷന്‍ സാധനങ്ങള്‍ കാണാനെത്തുന്നവരുമുണ്ട്. മഴത്തുള്ളി ലൈറ്റുകള്‍, ബള്‍ബ് മോഡല്‍ ലൈറ്റുകള്‍, ട്രീ മോഡല്‍ ലൈറ്റുകള്‍ തുടങ്ങിയവയാണ് വിപണിയിലെ പുതിയ ട്രെന്‍ഡുകള്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group
80 രൂപമുതലാണ് വില. കൂടാതെ, റീത്തുകള്‍, കുട്ടികള്‍ക്കായി ക്രിസ്മസ് പാപ്പാ മോഡല്‍ റാകള്‍ എന്നിവയും പുതിയ താരങ്ങളാണ്.
ബലൂണുകളുടെ വില 10 രൂപ മുതലാണ് ആരംഭിക്കുന്നത്. ഇവയില്‍ പാമ്പ് മോഡല്‍, ഫുട്‌ബാള്‍ മോഡല്‍ എന്നിവയുമുണ്ട്.
തൊപ്പി വില 20 മുതലാണ് ആരംഭിക്കുന്നത്. റബ്ബര്‍ മോഡല്‍ ക്രിസ്മസ് പാപ്പാ മുഖംമൂടിയ്ക്ക് 20 രൂപ മുതലാണ് വില. പ്ലാസ്റ്റിക് മോഡല്‍ മാസ്‌കുകളുടെ വില 120 മുതലാണ് ആരംഭിക്കുന്നത്.
ഉടുപ്പുകളുടെ വില 160 രൂപയാണ്. 30 രൂപയുടെ വിവിധതരത്തിലുള്ള മാലകളുമുണ്ട്. സ്റ്റിക്ക് വില 80,120 എന്നിങ്ങനെയാണ്.