video
play-sharp-fill
ഇത് കോട്ടയത്തെ “ചൂല്‍ സിറ്റി”…! മുളച്ചൂല്‍, പനച്ചൂല്‍, കമ്പിച്ചൂല്‍, തഴയോലച്ചൂല്‍, ഓലച്ചൂല്‍ അങ്ങനെ 25 ലേറെ വെറൈറ്റികൾ; പാലാ- മുട്ടം റോഡില്‍ നീലൂരിന് സമീപമുള്ള ഈ കടയില്‍ ഒരു ദിവസം നടക്കുന്ന കച്ചവടം എത്രയെന്ന് അറിയുമോ….?

ഇത് കോട്ടയത്തെ “ചൂല്‍ സിറ്റി”…! മുളച്ചൂല്‍, പനച്ചൂല്‍, കമ്പിച്ചൂല്‍, തഴയോലച്ചൂല്‍, ഓലച്ചൂല്‍ അങ്ങനെ 25 ലേറെ വെറൈറ്റികൾ; പാലാ- മുട്ടം റോഡില്‍ നീലൂരിന് സമീപമുള്ള ഈ കടയില്‍ ഒരു ദിവസം നടക്കുന്ന കച്ചവടം എത്രയെന്ന് അറിയുമോ….?

സ്വന്തം ലേഖിക

കോട്ടയം: അരിക്കട, പച്ചക്കറികട… എന്തിന് ബേക്കറിയില്‍ പോലുമുണ്ട് വിവിധ വലിപ്പത്തിലും ആകൃതിയിലുമുള്ള ചൂലുകള്‍.

അങ്ങനെ ചൂല്‍ കച്ചവടത്തില്‍ പെരുമ തീര്‍ത്ത കണ്ടെത്തിമാവിന് പേരും വീണു, ‘ചൂല്‍ സിറ്റി”. പാലാ- മുട്ടം റോഡില്‍ നീലൂരിന് സമീപമുള്ള ഈ ചെറിയ സ്ഥലത്തേക്ക് ചൂല്‍ അന്വേഷിച്ച്‌ എത്താത്തവര്‍ കുറവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോവിഡിന് ശേഷം കുടിലുമറ്റത്തില്‍ തങ്കച്ചനും മുണ്ടാട്ട് ജിസ്‌മോനും തോന്നിയ ആശയമാണ് ഈ പ്രദേശത്തെ തലവര മാറ്റിയെഴുതിയത്. പരീക്ഷണാടിസ്ഥാനത്തില്‍ സാധാരണ ചൂലുകളാണ് കടകള്‍ക്ക് മുന്നില്‍ നിരത്തിവച്ചത്.

അരിയും പച്ചക്കറിയും വാങ്ങുന്നതിനെക്കാള്‍ കൂടുതല്‍ ആളുകളെത്തിയത് ചൂലിന്. ഡിമാന്‍ഡ് കൂടിയതോടെ ഈര്‍ക്കില്‍ ചൂല്‍, പുല്‍ച്ചൂല്‍, മുളച്ചൂല്‍, പനച്ചൂല്‍, കമ്പിച്ചൂല്‍, തഴയോലച്ചൂല്‍, ഓലച്ചൂല്‍ അങ്ങനെ 25 ലേറെ വെറൈറ്റികളുമായി ഇരുവരും കളംമാറ്റി.

തൊടുപുഴയ്ക്കുള്ള പ്രധാന റോഡുകളിലൊന്നായതിനാല്‍ വാഹനത്തില്‍ വരുന്നവരാണ് ആവശ്യക്കാരിലേറെയും. കാഞ്ഞിരപ്പള്ളി, ഇടുക്കി, കോട്ടയം മേഖലകളിലുള്ളവരാണ് കുടുതല്‍ ഉപഭോക്താക്കളും.

60 മുതല്‍ 125 രൂപ വരെയാണ് വില. രാവിലെ 9 മുതല്‍ രാത്രി 8 വരെ ദിവസവും ഒരു കടയില്‍ ശരാശരി പതിനായിരം രൂപയുടെ കച്ചവടം. ഇപ്പോള്‍ ചില്ലറക്കച്ചവടക്കാരും അന്വേഷിച്ചെത്തുന്നുണ്ട്.