കോട്ടയം ചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെ പൊലീസിനു കൈ മാറി; വയോധികനെ വൈദ്യ പരിശോധനയ്ക്കു ശേഷം തുടർ നടപടി

Spread the love

സ്വന്തം ലേഖിക
കോട്ടയം: കോട്ടയംചിങ്ങവനത്ത് കെ.എസ്.ആർ.ടി.സി ബസിനുള്ളിൽ യാത്രക്കാരിയായ പെൺകുട്ടിയെ ശല്യം ചെയ്ത വയോധികനെ പൊലീസിനു കൈ മാറി. രൂക്ഷമായ പ്രതികരണവുമായി പെൺകുട്ടി.

video
play-sharp-fill

പെൺകുട്ടിയുടെ പ്രതികരണത്തിനൊപ്പം ചേർന്ന യാത്രക്കാരും, കെ.എസ്.ആർ.ടി.സി ജീവനക്കാരും ചേർന്ന് ബസ് പൊലീസ് സ്റ്റേഷനു മുന്നിൽ നിർത്തി. ശല്യക്കാരനായ വയോധികനെ പൊലീസിനു കൈമാറിയത്.

മദ്യലഹരിയിലായിരുന്ന വയോധികനെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കിയ ശേഷം തുടർ നടപടി
സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു അടൂരിൽ നിന്നും കോട്ടയത്തിനു വരികയായിരുന്നു കെ.എസ്.ആർ.ടി.സി. ബസിനുള്ളിലുണ്ടായിരുന്ന വയോധികൻ യാത്രക്കാരിയായ പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുകയായിരുന്നു.

തുടർന്ന്, പെൺകുട്ടി പ്രതികരിച്ചു. ഇതോടെ ഇയാൾ പെൺകുട്ടിയ്‌ക്കെതിരെ തിരിഞ്ഞു.

തുടർന്നാണ്, യാത്രക്കാരും ബസ് ജീവനക്കാരും ശല്യക്കാരനെതിരെ പ്രതികരിച്ചത്.