കോട്ടയം ചിങ്ങവനത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം; വീ‍ഡിയോ കാണാം

Spread the love

കോട്ടയം : ചിങ്ങവനത്ത് ബൈക്കും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം. രണ്ടുപേർക്ക് പരിക്കേറ്റു, ഒരാളുടെ നില ​ഗുരുതരം.
ചൊവ്വാഴ്ച രാത്രി എട്ടുമണിയോടുകൂടിയായിരുന്നു അപകടം. കുമരകത്തിൽ നിന്നും കാവാലത്തിനു പോവുകയായിരുന്നു ബൈക്ക് യാത്രക്കാരനും ചിങ്ങവനത്തെ ഹോട്ടലിൽ നിന്നും പുറത്തേക്ക് ഇറങ്ങി വരികയായിരുന്ന സ്കൂട്ടർ യാത്രക്കാരനും ആണ് അപകടത്തിൽ പെട്ടത്.

video
play-sharp-fill

ഹോട്ടലിൽ നിന്നും പുറത്തിറങ്ങിയെത്തിയ പൂവന്തുരുത്ത് സ്വദേശികളായ സ്കൂട്ടർ യാത്രക്കാർ സഞ്ചരിച്ച സ്കൂട്ടർ എതിർ ദിശയിൽ നിന്നും എത്തിയ കുമരകം സ്വദേശിയായ ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു.

സ്കൂട്ടർ മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടയാണ് അപകടമുണ്ടായത്. ഇതുവഴി കടന്നുപോയ ബൈക്ക് യാത്രക്കാർ ഉടൻതന്നെ വിവരം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ അറിയിച്ചു. സ്കൂട്ടർ യാത്രക്കാരിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിങ്ങവനം പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.