
കോട്ടയം: ചിങ്ങവനത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒരാൾക്ക് പരിക്ക്. കടുത്തുരുത്തി മൂർത്തിക്കൽ ജസ് വിനാണ് (28)മരിച്ചത്.
ഇയാൾക്കൊപ്പം ബൈക്കിലുണ്ടായിരുന്ന പാക്കിൽ സ്വദേശിയായ പുത്തൻപറമ്പിൽ അജിത്ത് ആശുപത്രിയിലാണ്.
വെള്ളിയാഴ്ച രാത്രി പത്ത് മണിക്ക് പന്നിമറ്റത്തുനിന്നും പരുത്തുംപാറ ഭാഗത്തേയ്ക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ യുവാക്കൾ റോഡിലേക്ക് വീണു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നൈറ്റ് പെട്രോളിങ്ങ് നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥരാണ് റോഡിൽ വീണുകിടന്ന യുവാക്കളെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ജസ് വിൻ മരിച്ചിരുന്നു.
ജസ് വിന്റെ പിതാവ് പതിമൂന്ന് വർഷം മുൻപ് അപകടത്തിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് അച്ഛന്റെ ജോലി ലഭിച്ച യുവാവ് നിലവിൽ ഇറിഗേഷൻ വകുപ്പിൽ ക്ലർക്കാണ്. മൃതദേഹം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ.



