കോട്ടയം ചിങ്ങവനം ഗോമതിക്കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ചിങ്ങവനം ഗോമതിക്കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരിയായ യുവതിയ്ക്ക് പരിക്ക്.

വെള്ളിയാഴ്ച രാവിലെ 9.15 ഓടെയായിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗോമതിക്കവലയിലെ പെയിന്റ് കടയിൽ നിന്നും സാധനം വാങ്ങിയ ശേഷം പുറത്തേയ്ക്കിറങ്ങിയ കാറും, ചിങ്ങവനം ഭാഗത്തേയ്ക്കു പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെ തുടർന്നു ബൈക്കിന്റെ പിന്നിലിരുന്ന വീട്ടമ്മ റോഡിലേക്ക് വീണു. ഇവരെ കോട്ടയം ഭാരത് ആശുപത്രിയിൽ എത്തിച്ചു.

അപകടത്തെ തുടർന്നു എം.സി റോഡിൽ ചിങ്ങവനത്ത് വൻ ഗതാഗതക്കുരുക്കുണ്ടായി. ചിങ്ങവനം പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.