
കോട്ടയം ജില്ലയിൽ 81,514 കുട്ടികൾ കോവിഡ് വാക്‌സിനെടുത്തു; രണ്ടാം ഡോസ് വ്യാഴാഴ്ച മുതൽ
സ്വന്തം ലേഖിക
കോട്ടയം: 15 മുതൽ 18 വയസുവരെയുള്ള കുട്ടികളുടെ രണ്ടാം ഡോസ് കോവിഡ് വാക്സിനേഷൻ വ്യാഴാഴ്ച (ഫെബ്രുവരി 3) ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു.
ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ചവർക്ക് 28 ദിവസം പൂർത്തിയായാൽ രണ്ടാം ഡോസ് സ്വീകരിക്കാം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി മൂന്നിനാണ് കുട്ടികളുടെ ഒന്നാം ഡോസ് വാക്സിനേഷൻ ആരംഭിച്ചത്. ജില്ലയിൽ ഇതുവരെ 81,514 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു.
ഈ വിഭാഗത്തിലുള്ള 85400 കുട്ടികളിൽ 95.45% കുട്ടികൾ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇനിയും വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾ എത്രയും വേഗം ഒന്നാം ഡോസ് സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
കോവിഡ് ബാധിച്ചതുമൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് രോഗ മുക്തിനേടി മൂന്നു മാസം കഴിഞ്ഞേ അടുത്ത ഡോസ് സ്വീകരിക്കാൻ കഴിയൂ.
Third Eye News Live
0