video
play-sharp-fill

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത് ഭര്‍ത്താവ്; കോട്ടയത്ത് നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ഇന്ന്  പുറത്തെടുത്തു പരിശോധന നടത്തും; പരിശോധന പാലാ ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ

മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത് ഭര്‍ത്താവ്; കോട്ടയത്ത് നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ഇന്ന് പുറത്തെടുത്തു പരിശോധന നടത്തും; പരിശോധന പാലാ ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ

Spread the love

സ്വന്തം ലേഖിക

വൈക്കം: കോട്ടയത്ത് മാസം തികയാതെ പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ മൃതദേഹം ഇന്നു പുറത്തെടുത്തു പരിശോധന നടത്തും.

പാലാ ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും പരിശോധന നടത്തുക. കൊല്‍ക്കൊത്ത സ്വദേശി നജ്മുന്‍ ഷാ ആണ് നാലുമാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഡല്‍ഹി സ്വദേശി ഐഷാബീവി (20) പ്രസവിച്ച കുഞ്ഞിനെ കുഴിച്ചുമൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാരാണ് സംഭവം ആരോഗ്യവകുപ്പിനെയും പൊലീസിനെയും അറിയിച്ചത്. തലയാഴം ആലത്തൂര്‍പ്പടിക്കു സമീപമാണു സംഭവം.

നാലുമാസം ഗര്‍ഭിണിയായിരുന്ന ഐഷാബീവിക്കു കഴിഞ്ഞ ദിവസം വയറുവേദന അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവര്‍ വീടിനു സമീപത്തെ ശുചിമുറിയില്‍ പ്രസവിച്ചു.

ശിശുവിന്റെ മൃതദേഹം പിന്നീടു കുഴിച്ചിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഐഷാബീവിയെ വൈക്കം താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

നജ്മുന്‍ ഷായുടെ അയല്‍വാസി വഴി സംഭവമറിഞ്ഞ ആരോഗ്യവകുപ്പ് പൊലീസിനെ വിവരമറിയിച്ചു. എഎസ്പി നകുല്‍ രാജേന്ദ്ര ദേശ്മുഖിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി.
അസ്വാഭാവിക മരണത്തിനു പൊലീസ് കേസെടുത്തു.

ആക്രിപെറുക്കുന്ന തൊഴിലാണു നജ്മുന്‍ ഷാ ചെയ്യുന്നത്. ആലപ്പുഴ പുളിങ്കുന്നില്‍ നിന്ന് ഒരു മാസം മുന്‍പാണ് ഐഷാബീവി ഇവിടേക്കെത്തുന്നത്. ഒരു വയസ്സുള്ള മറ്റൊരു കുട്ടി കൂടി ഇവര്‍‍ക്കുണ്ട്. ഗര്‍ഭിണിയാണെന്ന വിവരം ഐഷാബീവി ആരോടും പറഞ്ഞിരുന്നില്ലെന്നു നജ്മുന്‍ ഷായുടെ മാതാപിതാക്കള്‍ പറഞ്ഞു.