
കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ; കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും, കഞ്ചാവ് ചെടിയും ഇയാളിൽ നിന്ന് കണ്ടെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ചെങ്ങളത്ത് കഞ്ചാവ് ചെടി വളർത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസ്സാം സ്വദേശി മന്നാസ് അലിയാണ് പിടിയിലായത്. കുമ്മനം കളപ്പുരക്കടവ് അന്യസംസ്ഥാന തൊഴിലാളികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് കഞ്ചാവ് ചെടി വളർത്തി വന്നിരുന്നത് .
കഞ്ചാവ് ചെടിയും, കൈവശം സൂക്ഷിച്ച 10 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് പിടിച്ചെടുത്തു. മൂന്നുമാസമായി ഇയാൾ കഞ്ചാവ് ചെടി നട്ടു നനച്ചു വളർത്തിയിരുന്നുവെന്ന് എക്സൈസ് ഓഫീസർ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആയ E.P.സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
പ്രിവന്റീവ് ഓഫീസർ ബാലചന്ദ്രൻ എ പി, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അജിത്കുമാർ കെ.എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ സുമോദ് പി എസ് , ഹരികൃഷ്ണൻ കെ എച്ച്, ശ്രീകാന്ത് റ്റി എം, എക്സൈസ് ഡ്രൈവർ അനസ് സി കെ എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതിയെ പിടികൂടിയത്.