video
play-sharp-fill
കോട്ടയം ചെമ്പിൽ പക്ഷിപ്പനി; 1317 പക്ഷികളെ ദയാവധം ചെയ്തു; രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കും

കോട്ടയം ചെമ്പിൽ പക്ഷിപ്പനി; 1317 പക്ഷികളെ ദയാവധം ചെയ്തു; രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഉടൻ പൂർത്തീകരിക്കും

സ്വന്തം ലേഖിക

കോട്ടയം: ജില്ലയിൽ ചെമ്പ് പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

രോഗം സ്ഥിരീകരിച്ച രണ്ടാം വാർഡിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും ദയാവധം ചെയ്തു മറവു ചെയ്യുന്നതിനു നടപടി സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം സ്ഥിരീകരിച്ച രണ്ടു മാസത്തിൽ താഴെയുള്ള 271 താറാവുകളെ ദയാവധം ചെയ്തു. ഒരു കിലോമീറ്റര്‍ ചുറ്റളവിൽ വളര്‍ത്തുന്ന 542 കോഴികളേയും 433 താറാവുകളേയും 71 ലൗ ബേർഡ്സിനേയും ദയാവധം നടത്തി ശാസ്ത്രീയമായി മറവു ചെയ്തു.

റവന്യൂ, ആരോഗ്യം, പൊലീസ്, പഞ്ചായത്ത്, മൃഗസംരക്ഷണം എന്നീ വകുപ്പുകൾ സംയുക്തമായാണ് പ്രവർത്തനങ്ങൾ നടത്തിയത്.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഷാജി പണിക്കശ്ശേരി, ജില്ലാ എ പിഡിമിയോളജിസ്റ്റ് ഡോ. രാഹുൽ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ. മനോജ് കുമാർ, എന്നിവർ സ്ഥലം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി.

ചെമ്പ് പഞ്ചായത്ത് വെറ്ററിനറി സർജൻ ഡോ. കവിത, ഡോ. അജയ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള ദ്രുതകർമ സേനയാണ് പക്ഷികളെ നശിപ്പിച്ച് മറവു ചെയ്തത്.
രോഗബാധ കണ്ടെത്തിയ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള രോഗബാധിത പ്രദേശത്തെ പ്രതിരോധ പ്രവർത്തനങ്ങൾ നാളെ പൂർത്തീകരിക്കാനാവുമെന്ന് ഡോ. ഷാജി പണിക്കശേരി അറിയിച്ചു.