
സ്വന്തം ലേഖകൻ
കോട്ടയം: ;ചവിട്ടുവരി ലീഗൽ തോട്ടിൽ വിദ്യാർത്ഥി സംഘർഷം. എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.
സംഘർഷത്തിന്റെ തുടർച്ചയായി കെ.എസ്.യു പ്രവർത്തകർ താമസിക്കുന്ന വീടിന് നേരെ എസ് എഫ് ഐ സെക്രട്ടറിയും കലാലയ ചെയർമാനും കൂടിയായ നന്ദു സുരേഷിൻ്റെയും, പ്രസിഡൻ്റ് കിരണിൻ്റെയും നേതൃത്വത്തിൽ 30 ഓളം വരുന്ന എസ് എഫ് ഐ പ്രവർത്തകർ മാരകായുധങ്ങളുമായി അർധരാത്രി 12 മണിക്ക് കല്ലെറിഞ്ഞും പുറത്ത് നിർത്തിയിട്ടിരുന്ന ഇരു ചക്രവാഹനങ്ങൾ അടിച്ചു തകർക്കുകയും, വിദ്യാർഥികൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ഗാന്ധിനഗർ പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കോളേജ് ക്യാമ്പസിൽ വിദ്യാർത്ഥി സംഘടനകൾ തമ്മിൽ സംഘർഷമുണ്ടായി. അതിന്റെ തുടർച്ചയായിരുന്നു വീട് ആക്രമണം.