video
play-sharp-fill

കോട്ടയം ചങ്ങനാശ്ശേരിയിൽ വില്പനയ്ക്കായി സൂക്ഷിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍; ഒരു ഗ്രാം  ബ്രൗണ്‍ഷുഗറിന് 5000 രൂപ നിരക്കിൽ ചില്ലറവില്പന; നിരവധി പൊതികളായി സൂക്ഷിച്ചിരുന്ന കഞ്ചാവ് ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു

Spread the love

ചങ്ങനാശേരി . ചില്ലറ വില്പനയ്ക്കായി സൂക്ഷിച്ച ബ്രൗണ്‍ഷുഗറും കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മാള്‍ഡ മിര്‍ദാപ്പൂര്‍ സ്വദേശി മുക്തര്‍ ഖാനെ (27) ആണ് എക്‌സൈസ് പിടികൂടിയത്.

ഒരു ഗ്രാം ബ്രൗണ്‍ഷുഗറിന് 5000 രൂപ എന്ന നിരക്കിലായിരുന്നു വില്പന. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച്‌ നടത്തിയ വില്പന പിന്നീട് സ്വദേശികളിലേക്കും വ്യാപിച്ചു.

രണ്ട് ഗ്രാം ബ്രൗണ്‍ഷുഗറിനെ കൂടാതെ പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി പി പ്രവീണിന്റെ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ എ എസ് ഉണ്ണികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ ഷിജു, ഡി സുമേഷ്, അമല്‍ദേവ് എന്നിവര്‍ പങ്കെടുത്തു.