കോട്ടയം ചെങ്ങളം കടത്ത്കടവിന് സമീപമുള്ള വീട്ടിൽ അനാശാസ്യം; ഭർത്താവുമായി നാലു വർഷമായി പിരിഞ്ഞ് നില്ക്കുന്ന യുവതി ഏറ്റുമാനൂർ ഓണംതുരത്തുള്ള യുവാവുമായുള്ള അവിഹിതം കൈയ്യോടെ പിടികൂടി നാട്ടുകാർ; ഇരുവരേയും കസ്റ്റഡിയിലെടുത്ത പൊലീസും പുലിവാലു പിടിച്ചു

Spread the love

സ്വന്തം ലേഖകൻ
ചെങ്ങളം: കോട്ടയം ചെങ്ങളം കടത്ത്കടവിന് സമീപമുള്ള വീട്ടിൽ രാത്രി അനാശാസ്യം. ഭർത്താവുമായി നാലു വർഷമായി പിരിഞ്ഞ് നില്ക്കുന്ന യുവതിയും ഏറ്റുമാനൂർ ഓണംതുരത്തുള്ള യുവാവുമായുള്ള അവിഹിതം കൈയ്യോടെ പിടികൂടി നാട്ടുകാർ.

video
play-sharp-fill

ഇരുവരേയും അറസ്റ്റ് ചെയ്ത പൊലീസ് പുലിവാലിലായി. പ്രായപൂർത്തിയായവർക്ക് ഉഭയകക്ഷി സമ്മതപ്രകാരം എവിടെയും ഇത്തരം കാര്യങ്ങൾ ചെയ്യാമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇവരെ വിട്ടയച്ചു.

ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. നാലു വർഷമായി ഭർത്താവുമായി പിരിഞ്ഞ് കഴിയുന്ന യുവതിയുടെ വീട്ടിൽ സ്ഥിരമായി ആളുകൾ എത്തുന്നതായി നാട്ടുകാർ ആരോപിച്ചു. തുടർന്ന് ഭർത്താവിൻ്റെ സഹായത്തോടെയാണ് നാട്ടുകാർ സദാചാര പൊലീസ് ചമഞ്ഞ് രംഗത്ത് എത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച രാത്രിയിൽ യുവതിയുടെ വീട്ടിലെത്തിയ യുവാവിനെ നാട്ടുകാർ കാണുകയും ഇവരെ തടഞ്ഞ് വച്ചു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു.

പൊലീസെത്തി ഇവരെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയി. അവിടെയെത്തിയപ്പോഴാണ് പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണന്ന് ഇവർ പറഞ്ഞത്. തുടർന്ന് പ്രായപൂർത്തിയായവർക്ക് ഉഭയകക്ഷി സമ്മതപ്രകാരം എവിടെയും ഇത്തരം കാര്യങ്ങൾ ചെയ്യാമെന്ന സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇരുവരേയും വിട്ടയച്ചു.