video
play-sharp-fill

കോട്ടയം കുമരകത്ത് ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

കോട്ടയം കുമരകത്ത് ബസ് യാത്രക്കാരിയുടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് തമിഴ്നാട് സ്വദേശിനികൾ അറസ്റ്റിൽ

Spread the love

കുമരകം: കുമരകം ഇല്ലിക്കൽ ഭാഗത്ത് വച്ച് ബസ്സിൽ യാത്ര ചെയ്തുവന്നിരുന്ന യാത്രക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന 4 പവൻ തൂക്കമുള്ള സ്വർണ്ണമാല വലിച്ച് പൊട്ടിച്ച് കവർച്ച ചെയ്യാൻ ശ്രമിച്ച കേസിൽ തമിഴ് നാട് സ്വദേശിനികളായ രണ്ട് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട് സ്വദേശിനികളായ അനുജ(36), മഹ(34) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ ഇരുവരും ഉപ്പൂട്ടിക്കവല ഭാഗത്ത് നിന്നും ഇല്ലിക്കൽ ഭാഗത്തേക്ക് ബസ്സിൽ യാത്ര ചെയ്ത യാത്രക്കാരിയുടെ കഴുത്തിൽ കിടന്നിരുന്ന 4 പവൻ തൂക്കമുള്ള സ്വർണ്ണമാല പൊട്ടിച്ച് കവർച്ച ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ മോഷണശ്രമം ശ്രദ്ധയിൽ പെട്ട യാത്രക്കാരി ബഹളം വെയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇരുവരേയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.’

കുമരകം സ്റ്റേഷൻ എസ്.എച്ച്.ഒ ബിൻസ് ജോസഫിന്റെ നേതൃത്വത്തിൽ ആണ് ഇവരെ അറസ്റ്റ് ചെയ്തത് . ഇരുവരേയും കോടതിയിൽ ഹാജരാക്കി.