play-sharp-fill
നാട്ടകം സിമന്റ് കവലയിലെ ഗതാഗതക്കുരുക്ക്: കുരുക്കഴിക്കാൻ നടപടിയെടുക്കണം; ജില്ലാ പൊലീസ് മേധാവിയ്ക്ക് നഗരസഭ അംഗത്തിന്റെ കത്ത്

നാട്ടകം സിമന്റ് കവലയിലെ ഗതാഗതക്കുരുക്ക്: കുരുക്കഴിക്കാൻ നടപടിയെടുക്കണം; ജില്ലാ പൊലീസ് മേധാവിയ്ക്ക് നഗരസഭ അംഗത്തിന്റെ കത്ത്

സ്വന്തം ലേഖകൻ

നാട്ടകം: എം.സി റോഡിൽ സിമന്റ് കവല ജംഗ്ഷനിലെ ഗതാഗതക്കുരുക്കഴിക്കാൻ നടപടിയെടുക്കണമെന്ന ആവശ്യവുമായി നഗരസഭ അംഗം. നഗരസഭ അംഗം അഡ്വ.ഷീജാ അനിലാണ് ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പൊലീസ് മേധാവിയ്ക്കും ചങ്ങനാശേരി ഡിവൈ.എസ്.പിയ്ക്കും കത്ത് നൽകിയത്.

എം.സി റോഡിൽ ചിങ്ങവനത്തിനും കോട്ടയത്തിനും ഇടയിൽ ഏറ്റവും കൂടുതൽ കുരുക്കുള്ള ജംഗ്ഷനായി ഇപ്പോൾ സിമന്റ് കവല മാറിയതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഈ ജംഗ്ഷനിൽ എത്തുമ്പോൾ വാഹനങ്ങൾ രണ്ടു വഴിയ്ക്കു തിരിയാൻ ശ്രമിക്കുന്നതാണ് ഇപ്പോൾ കുരുക്കിന്റെ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചങ്ങനാശേരി ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങൾ നഗരത്തിലെ കുരുക്കിൽപ്പെടാതെ എത്രയും വേഗം കുമരകം ഭാഗത്തേയ്ക്കു പോകാൻ ഇപ്പോൾ പാറേച്ചാൽ ബൈപ്പാസിനെയാണ് ഉപയോഗിക്കുന്നത്. ഇത്തരത്തിൽ ഉപയോഗിക്കുന്ന റോഡിലേയ്ക്കു വാഹനങ്ങൾ തിരിയാനുള്ള തിരക്കാണ് ഗതാഗതക്കുരുക്കിനു കാരണമായിരിക്കുന്നത്. ഈ കുരുക്ക് പരിഹരിക്കാൻ പൊലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നഗരസഭ അംഗം കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.