video
play-sharp-fill

പ്രളയ സമയത്ത് ഭിന്നശേഷിക്കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി:  പിതാവ് മരണം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോട്ടയം പോക്സോ കോടതി വിധി: വീഡിയോ കാണാം

പ്രളയ സമയത്ത് ഭിന്നശേഷിക്കാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചു ഗർഭിണിയാക്കി: പിതാവ് മരണം വരെ തടവ് ശിക്ഷ അനുഭവിക്കണമെന്ന് കോട്ടയം പോക്സോ കോടതി വിധി: വീഡിയോ കാണാം

Spread the love

തേർഡ് ഐ ക്രൈം

കോട്ടയം: പ്രളയ സമയത്ത് ഭിന്നശേഷിക്കാരിയായ മകളെ സ്വന്തം വീട്ടിലും സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പിതാവ് മരണം വരെ കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധി. കോട്ടയം സ്പെഷ്യൽ പോക്സോ കോടതിയായ ജില്ലാ അഡീഷണൽ സെഷൻസ് കോടതി ഒന്ന് ജഡ്ജി ജി. ഗോപകുമാറാണ് വിധി പ്രഖ്യാപിച്ചത്. മകളെ ഗർഭിണിയായ വെള്ളൂർ സ്വദേശിയായ പിതാവ് ജീവിത അവസാനം വരെ തടവിൽ കഴിയണമെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. പ്രതി അര ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിച്ചു. ഇത് കൂടാതെ വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ഇരയായ കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. വീഡിയോ കാണാം

2018 പ്രളയ സമയത്ത് വെള്ളൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വീട്ടിൽ വച്ചായിരുന്നു സംഭവം. ഭിന്നശേഷിക്കാരിയായ 15 കാരിയുടെ അമ്മ നേരത്തെ മരിച്ച് പോയിരുന്നു. കുട്ടി
അച്ചൻ്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. പ്രളയത്തിൻ്റെ സമയത്ത് വീട് തകർന്നതോടെ കുട്ടിയും പിതാവും സുഹൃത്തിൻ്റെ അപ്പാർട്ട്മെൻ്റിലേയ്ക്ക് താമസം മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. പല തവണ ആശുപത്രിയിൽ പരിശോധന നടത്തി. ഒടുവിൽ നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണ് എന്ന് കണ്ടെത്തി. എന്നാൽ , താനാണ് പീഡിപ്പിച്ചത് എന്നു വിവരം പുറത്ത് വരാതിരിക്കാൻ പിതാവ് ,
സമീപത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ പേര് പൊലീസിൽ പറയാൻ മകളെ ചട്ടം കെട്ടി. ഇത് അനുസരിച്ച് അനിൽ എന്ന ഇതര സംസ്ഥാന തൊഴിലാളിയെ പ്രതിയാക്കി പൊലീസ് കേസെടുത്തു.

ഇതിന് ശേഷം കുട്ടിയെ എറണാകുളത്തെ നിർഭയ എന്ന കേന്ദ്രത്തിൽ എത്തിച്ചു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി തന്നെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചതായി തുറന്ന് പറഞ്ഞത്. പിതാവിൻ്റെ സുഹൃത്തും ഇയാളുടെ അപ്പാർട്ട് മെൻ്റിൽ വച്ച് പീഡിപ്പിച്ചിരുന്നതായും പെൺകുട്ടി പൊലീസിൽ മൊഴി നൽകി. 2018 ൽ വീട്ടിൽ വച്ചും , പിന്നീട് ഇയാളുടെ സുഹൃത്തിൻ്റെ അപ്പാർട്ട്മെൻ്റിൽ വച്ചു പിതാവും സുഹൃത്തും പീഡിപ്പിച്ചു. തുടർന്ന് പൊലീസ് പിതാവിൻ്റെ സുഹൃത്തിനെയും പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്തു. ഇതിന് മറ്റൊരു കേസുണ്ട്.

ഡി എൻ എ പരിശോധനയിൽ കുട്ടിയുടെ ഗർഭത്തിന് ഉത്തരവാദി പിതാവ് തന്നെയാണ് എന്ന് കണ്ടെത്തി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 ( 2 ) എഫ് – ബന്ധുവായ ആൾ ലൈംഗികമായി ദുരുപയോഗം ചെയ്യുക , 376 (2) ജെ – സമ്മതം നൽകാൻ ശേഷിയില്ലാത്ത സ്ത്രീയെ പീഡിപ്പിക്കുക , 376 (2) കെ – സ്ത്രീയുടെ മേൽ നിയന്ത്രണമോ ആധിപത്യമോ ഉള്ള ആൾ പീഡിപ്പിക്കുക,
376 (2) എൽ – മാനസികമോ ശാരീരികമോ ആയ അവശത ഉള്ള ആളെ പീഡിപ്പിക്കുക എന്നീ വകുപ്പുകളും , പോക്സോ ആക്ട് സെക്ഷൻ ആറ് പ്രകാരവുമാണ് ശിക്ഷ.

അറു മാസം കൊണ്ടു വിചാരണ പൂർത്തിയാക്കിയ പ്രോസിക്യൂഷൻ 18 സാക്ഷികളെയും 19 പ്രമാണങ്ങളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ അഡ്വ.എം.എൽ പുഷ്കരൻ ഹാജരായി.