video
play-sharp-fill

കര്‍ഷകസമരത്തിന് എന്‍ജിഒ യൂണിയന്റെ അഭിവാദ്യം

കര്‍ഷകസമരത്തിന് എന്‍ജിഒ യൂണിയന്റെ അഭിവാദ്യം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പ്രതികൂല കാലാവസ്ഥയിലും അതിശക്തമായി തുടര്‍ന്നുവരുന്ന കര്‍ഷകസമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള എന്‍ജിഒ യൂണിയന്‍ എല്ലാ ഏരിയ കേന്ദ്രങ്ങളിലും പ്രകടനം നടത്തി. സംയുക്തകര്‍ഷകസമിതിയുടെ നേതൃത്വത്തില്‍ രാജ്യതലസ്ഥാനത്ത് തുടരുന്ന കര്‍ഷകസമരം, ഡിമാന്റുകള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്ന് പ്രകടനത്തില്‍ ആവശ്യപ്പെട്ടു.

കോട്ടയം മിനി സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന കര്‍ഷക ഐക്യദാര്‍ഢ്യപ്രകടനത്തെ യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ ആര്‍ അനില്‍ കുമാര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെഡിക്കല്‍ കോളേജില്‍ നടന്ന പ്രകടനത്തില്‍ സംസ്ഥാനകമ്മറ്റിയംഗം പി എന്‍ കൃഷ്ണന്‍ നായര്‍, സിവില്‍ സ്റ്റേഷനില്‍ ജില്ലാ ട്രഷറര്‍ സന്തോഷ് കെ കുമാര്‍, പാലായില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം ജെ അശോക് കുമാര്‍, വൈക്കത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി എം എന്‍ അനില്‍ കുമാര്‍, കാഞ്ഞിരപ്പള്ളിയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം എസ്‌ അനൂപ്, പാമ്പാടിയില്‍ ആര്‍ അശോകന്‍, ചങ്ങനാശ്ശേരിയില്‍ ബെന്നി പി കുരുവിള എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു.