
പാമ്പാടി : കറുകച്ചാലിൽ വാഹനങ്ങളുടെ കൂട്ടയിടിയിൽ ഒരാൾക്ക് പരിക്ക്.ഇന്ന് വൈകിട്ട് 7:30 ഓടെ കറുകച്ചാൽ റോയൽ മെഡിക്കൽ സെന്ററിന് എതിർ വശത്തായിരുന്നു അപകടം.
കറുകച്ചാൽ ഭാഗത്തേയ്ക്ക് വന്ന ബുള്ളറ്റിലും അതേ ദിശയിൽ സഞ്ചരിച്ചിരുന്ന സിഫ്റ്റ്കാറിലും എതിർ ദിശയിൽ വന്ന വാഗണർകാർ ഇടിക്കുയായിരുന്നു.
വാഗണർകാർ കൂരോപ്പട സ്വദേശിയുടെ ആണെന്ന് സൂചന. ഇയാൾ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അപകടത്തിൽ ബുള്ളറ്റ് ഓടിച്ച കറുകച്ചാൽ നെത്തല്ലൂർ സ്വദേശി കണ്ണന് സാരമായി പരുക്കേറ്റു. കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.



