കോട്ടയം പതിനാറിൽച്ചിറയിൽ ഓട്ടോറിക്ഷയ്ക്ക് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് കാർ തോട്ടിലേക്ക് മറിഞ്ഞു; യാത്രക്കാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പതിനാറിച്ചിറയിൽ ഓട്ടോറിക്ഷയ്ക്കു സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാർ തോട്ടിലേക്ക് മറിഞ്ഞു.

കെഎസ്ഇബി ഉദ്യോഗസ്ഥൻ സുരേഷിൻ്റെ കാർ ആണ് മറിഞ്ഞത്. കാർ ഓടിച്ചിരുന്നത് യുവതിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലേക്ക് പോകുന്നതിനായി വീട്ടിൽ നിന്നും പുറത്തേക്കിറക്കിയ കാർ എതിർദിശയിൽ നിന്നും എത്തിയ ഓട്ടോറിക്ഷയ്ക്ക് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടമായി വീട്ട് മുറ്റത്ത് നിന്ന് സമീപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.

കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് അടക്കമുള്ളവർ സ്ഥലത്തെത്തിയിട്ടുണ്ട്. കാറിലുണ്ടായിരുന്ന
മൂന്ന് പേർക്കും കാര്യമായ പരിക്കുകളൊന്നുമില്ല. ഇവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കാർ ഉയർത്താനായി ക്രെയിൻ എത്തിയിട്ടുണ്ട്. അൽപസമയത്തിനകം കാർ ഉയർത്തും.