നിയമസഭാ തിരഞ്ഞെടുപ്പ്: കോട്ടയം ജില്ലയിലെ സ്ഥാനാര്‍ഥികളും പ്രമുഖരും രാവിലെ തന്നെ വോട്ട് ചെയ്യും; കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ രാവിലെതന്നെ പോളിംഗ് ശതമാനം വർധിക്കാൻ സാധ്യത

Spread the love

കോട്ടയം: ജില്ലയിൽ പ്രമുഖർ രാവിലെതന്നെ ബൂത്തുകളിൽ എത്തി വോട്ട് രേഖപ്പെടുത്തും.

video
play-sharp-fill

കടുത്ത ചൂട് അനുഭവപ്പെടുന്നതിനാൽ രാവിലെതന്നെ പോളിംഗ് ശതമാനം വർധിക്കാനാണ് സാധ്യത. വെയിൽ ഉറയ്ക്കുന്ന സമയമാകുമ്പോഴേക്കും പോളിംഗ് ശതമാനം കുറഞ്ഞേക്കും. പിന്നീട് വൈകുന്നേരത്തോടെ പോളിംഗ് വീണ്ടും വർധിക്കാനാണു സാധ്യത.

ചങ്ങനാശേരി അതിരൂപത ആർച്ച്‌ബിഷപ് മാർ തോമസ് തറയിൽ, ആർച്ച്‌ബിഷപ് എമിരിറ്റസ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർ അസംപ്ഷന് കോളജ് ഓഡിറ്റോറിയത്തിലെ ബൂത്തിൽ രാവിലെ വോട്ടു രേഖപ്പെടുത്തും. കോട്ടയം ആർച്ച്‌ബിഷപ് മാർ മാത്യു മൂലക്കാട്ട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂളിലും വോട്ട് ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് സെന്റ് തോമസ് ബിഎഡ് കോളജിലെ ബൂത്തിലും കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലും ബിഷപ് മാർ മാത്യു അറയ്ക്കലും കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ 29-ാം നമ്പർ ബൂത്തിലും വോട്ട് ചെയ്യും.

മലങ്കര ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാ ബാവാ കോട്ടയം നിയോജകമണ്ഡലത്തിലെ 73-ാം ബൂത്തായ മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയിലെ പോളിംഗ് സ്റ്റേഷനിൽ വോട്ട് രേഖപ്പെടുത്തും.