കോട്ടയം ലോക്‌സഭാ മണ്ഡലം: നാല് പേർ കൂടി നാമനിർദേശ പത്രിക സമർപ്പിച്ചു; ഇതുവരെ പത്രിക നൽകിയത് ഒൻപത് പേർ

Spread the love

കോട്ടയം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ കോട്ടയം മണ്ഡലത്തിൽ നാലുപേർ കൂടി നാമനിർദേശപത്രിക നൽകി.

ഇതോടെ കോട്ടയം ലോക്സഭാ മണ്ഡലത്തിൽ ഇതുവരെ നാമനിർദേശപത്രിക സമർപ്പിച്ചവരുടെ എണ്ണം ഒൻപതായി. കേരളാ കോൺഗ്രസ് എം സ്ഥാനാർഥി തോമസ് ചാഴികാടൻ, കേരളാ കോൺഗ്രസ് എം സ്ഥാനാർഥി ബേബി മത്തായി, ഭാരത് ധർമ ജന സേന സ്ഥാനാർഥി തുഷാർ, ബഹുജൻ സമാജ് പാർട്ടി സ്ഥാനാർഥി വിജുമോൻ ചെറിയാൻ എന്നിവരാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ നാമനിർദേശപത്രിക സമർപ്പിച്ചത്.

സ്വതന്ത്ര സ്ഥാനാർഥികളായ ജോമോൻ ജോസഫ് സ്രാമ്പിക്കൽ എ.പി.ജെ. ജുമൻ വി.എസ്, സന്തോഷ് ജോസഫ്, റോബി എം. വർഗീസ്, സ്‌കറിയ എം.എം, എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പി എന്നിവർ മുമ്പ് പത്രിക നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group