
യാത്രക്കാർക്ക് ആശ്വാസമായി നാട്ടകം സിമൻ്റ് കവല ബൈപാസ് റോഡ്; പാറേച്ചാൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നു.
സ്വന്തം ലേഖകൻ
കോട്ടയം: യാത്രക്കാർക്ക് ആശ്വാസമായി നാട്ടകം സിമൻ്റ് കവല ബൈപാസ് റോഡിലേ പാറേച്ചാൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നു. അന്തരിച്ച മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടി 2016 ൽ ഉദ്ഘാടനം ചെയ്ത പാലം കുറച്ചുകാലമായി ശരിയായ അറ്റകുറ്റപ്പണികൾ നടത്താതേ മോശം അവസ്ഥയിൽ ആയിരുന്നു.
കോട്ടയം ടൗണിലെ തിരക്കിൽ നിന്നും ഒഴിവായി തിരുവാർപ്പിലേക്കുള്ള എളുപ്പവഴിയാണ് സിമന്റ് കവല ബൈപ്പാസ്.
പാലത്തിന് ഇരുവശവുമുള്ള റോഡുകൾ പൂർണമായും തകർന്ന അവസ്ഥയിൽ ആയിരുന്നു. എന്നാൽ, നിലവിൽ പാറേച്ചാൽ പാലത്തിൽ അറ്റകുറ്റപ്പണികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്ന് കോൺട്രാക്ടർ ടോമിച്ചൻ വർഗീസ് തേർഡ് ഐ ന്യൂസിനോട് പ്രതികരിച്ചു
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0