
ഇനി രണ്ട് ദിവസം കൂടി ; സംസ്ഥാനത്ത് 49 തദ്ദേശവാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് ജൂലൈ 30 ന് ; മഷി പുരട്ടുക നടുവിരലില്‍ ; ആകെ 169 സ്ഥാനാര്‍ത്ഥികൾ ; വോട്ടെടുപ്പിന് 211 പോളിങ് ബൂത്തുകള്‍ സജജം; കോട്ടയം ജില്ലയിൽ ചെമ്പ്, വാകത്താനം,പനച്ചിക്കാട് ഗ്രാമ പഞ്ചായത്തുകളിലെ വാർഡുകളിലും ഉപതിരഞ്ഞെടുപ്പ്
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ ജൂലായ് 30ന് ഉപതെരഞ്ഞെടുപ്പ്. ചെമ്പ് പഞ്ചായത്തിലെ കാട്ടിക്കുന്ന്( ഒന്നാം വാർഡ്) പനച്ചിക്കാട് പഞ്ചായത്തിലെ പൂവൻതുരുത്ത്(20ാം വാർഡ്) വാകത്താനം പഞ്ചായത്തിലെ പൊങ്ങന്താനം (പതിനൊന്നാം വാർഡ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
സംസ്ഥാനത്തെ 49 തദ്ദേശ വാർഡുകളിലേയ്ക്കാണ് ഉപതിരഞ്ഞെടുപ്പ്. വോട്ടെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ അറിയിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച രാവിലെ ഏഴ് മുതൽ വൈകിട്ട് ആറു വരെയാണ് പോളിംഗ്. സമ്മതിദായകർക്ക് വോട്ട് ചെയ്യുന്നതിന് തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്സ ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, ആധാർ കാർഡ്സ ഫോട്ടോ പതിച്ചുള്ള എസ്.എസ്.എൽ.സി ബുക്ക്, ഏതെങ്കിലും ദേശസാത്‌കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുൻപ് വരെ നൽകിയിട്ടുള്ള തിരിച്ചറിയൽ രേഖ എന്നിവ ഉപയോഗിക്കാം.
ഇത്തവണ വോട്ടുചെയ്യുന്നവരുടെ ഇടതു കൈയിലെ ചൂണ്ടുവിരലിന് പകരം നടുവിരലിലാണ് മായാത്ത് മഷി പുരട്ടുക. 2024 ഏപ്രിലിൽ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിട്ടുള്ള വോട്ടർമാരുടെ ചൂണ്ടുവിരലിൽ പുരട്ടിയ മഷിയടയാളം പൂർണമായും മാഞ്ഞ് പോയിട്ടില്ലാത്തത് കൊണ്ടാണ് പുതിയ മാറ്റം നടപ്പാക്കിയിരിക്കുന്നത്.
ആകെ 169 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 76 പേർ സ്ത്രീകളാണ്. .വോട്ടെടുപ്പിന് 211 പോളിംഗ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ 31ന് രാവിലെ 10ന് നടക്കും.