കോട്ടയം കടുത്തുരുത്തിയിൽ വയോധികനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി ; ഇയാൾ താമസിച്ചിരുന്ന ഷെഡ് ഉൾപ്പെടെ കത്തിയ നിലയിലാണ്

Spread the love

കോട്ടയം : കടുത്തുരുത്തി അരുണാശേരിയിൽ 84 കാരനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മറ്റക്കോട്ടിൽ വർക്കി തൊമ്മനാണ് മരിച്ചത്.

video
play-sharp-fill

ടാർപോളിൻ ഷെഡിൽ ഒറ്റയ്ക്കായിരുന്നു താമസം. ഷെഡ് ഉൾപ്പെടെ കത്തിയ നിലയാണ്. കടുത്തുരുത്തി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ് വ്യക്തമാക്കി. അബദ്ധത്തിൽ ഷെഡിനു തീപിടിച്ചതാമെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group