video
play-sharp-fill

ആധുനിക സൗകര്യങ്ങളോട് കൂടി ബിജെപി കോട്ടയം ജില്ലാ ആസ്ഥാന മന്ദിരം;   ഉദ്‌ഘാടനം സെപ്റ്റംബർ 25 ന്  ജെ പി നദ്ദ നിർവ്വഹിക്കും

ആധുനിക സൗകര്യങ്ങളോട് കൂടി ബിജെപി കോട്ടയം ജില്ലാ ആസ്ഥാന മന്ദിരം; ഉദ്‌ഘാടനം സെപ്റ്റംബർ 25 ന് ജെ പി നദ്ദ നിർവ്വഹിക്കും

Spread the love

സ്വന്തം ലേഖിക

കോട്ടയം: ആധുനിക സൗകര്യങ്ങളോട് കൂടിയ
ബിജെപി കോട്ടയം ജില്ല കമ്മിറ്റി ഓഫിസ് ഉദ്‌ഘാടനത്തിന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ കോട്ടയത്ത്‌ എത്തും.

സെപ്റ്റംബർ 25 നു വൈകുന്നേരം നാലുമണിക്ക് നാഗമ്പടം ശ്രീ നാരായണ നഗറിലാണ് ഉദ്ഘാടനം. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍ അധ്യക്ഷത വഹിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്രമന്ത്രി വി.മുരളീധരന്‍, സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍, സംസ്ഥാന പ്രഭാരി പ്രകാശ് ജാവഡേക്കര്‍, സഹ പ്രാഭാരി രാധാമോഹന്‍ അഗര്‍വാള്‍ എംപി തുടങ്ങിയ ദേശീയ, സംസ്ഥാന ജില്ലാ നേതാക്കള്‍ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.

എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയ, 11,000 ചതുരശ്ര അടി വിസ്തീര്‍ണം ഉള്ള കെട്ടിടമാണ് നാഗമ്പടത്ത് പണി പൂര്‍ത്തിയാക്കിയിരിക്കുന്നത്. 3 നിലകളിലായുള്ള കെട്ടിടത്തില്‍ പൂര്‍ണമായും സോളര്‍ എനര്‍ജി ഉപയോഗിക്കും. താഴത്തെ നിലയില്‍
റിസപ്ഷന്‍, ജില്ലാ പ്രസിഡന്റിന്റെ മുറി, ജനറല്‍ സെക്രട്ടറിമാരുടെ മുറികള്‍, യുവമോര്‍ച്ച ഉള്‍പ്പെടെയുള്ള ഏഴ് വിഭാഗങ്ങളുടെ ഓഫിസുകള്‍ തുടങ്ങിയവ ഉണ്ടാകും.

മാധ്യമ പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കും ഇവിടെ സൗകര്യമുണ്ടെന്ന് ലിജിന്‍ ലാല്‍ പറഞ്ഞു. ജില്ലാ കമ്മിറ്റി ഓഫിസും ഇവിടെ പ്രവര്‍ത്തിക്കും.

ഒന്നാം നിലയില്‍ വിശാലമായ ലൈബ്രറി, കേന്ദ്ര ഭാരവാഹികള്‍ക്കും നേതാക്കള്‍ക്കും താമസിക്കാനായി എല്ലാ സൗകര്യങ്ങളുള്ള 2 മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്. ജില്ലാ ഭാരവാഹി യോഗം കൂടുന്നതിനായി ഒരു ബോര്‍ഡ് റൂം, മീഡിയ റൂം, ഐടി/സോഷ്യല്‍ മീഡിയ സെല്ലിനുള്ള മുറി കൂടാതെ ഒരു വി ഐ പി റൂം എന്നിവ കൂടി ഈ നിലയില്‍ സജ്ജീകരിച്ചിരിക്കുന്നു.

രണ്ടാം നിലയില്‍350 പേര്‍ക്ക് ഇരിക്കാവുന്ന വിശാലമായ ഹാള്‍ ആണ് സജ്ജമാക്കിയിട്ടുള്ളത്. ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി ഉള്‍പ്പെടെയുള്ള യോഗങ്ങള്‍ നടത്തുവാനാണ് ഈ ഹാള്‍ .