
കോട്ടയം സ്വദേശിയായ യുവതി ലണ്ടനിൽ കുഴഞ്ഞുവീണ് മരിച്ചു
സ്വന്തം ലേഖിക
കവന്‍ട്രി: ലണ്ടനില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം താഴത്തുപടി സ്വദേശിയായ ബെന്‍സി ജോസഫ്(43) ആണ് മരണമടഞ്ഞത്.
ലണ്ടനടുത്തു ചെംസ്ഫോര്‍ഡിലാണ് സംഭവം. ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ ഇന്നലെ രാവിലെ കുഴഞ്ഞു വീഴുകയായിരുന്നു.
കോട്ടയം താഴത്തുപടി നിവാസികളായ കുടുംബം ദുബൈയില്‍ നിന്നുമാണ് ലണ്ടനിലേക്ക് കുടിയേറിയത്. ബെന്‍സി ജോസഫിന്റെ സ്‌കൂള്‍ വിദ്യാഭ്യാസം അടക്കം ദുബൈയിലായിരുന്നു. മൂത്ത കുട്ടിക്ക് ഏഴാം ക്ലാസില്‍ ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്നാണ് ബെന്‍സിയും ഭര്‍ത്താവ് സിജി മാത്യുവും അടക്കമുള്ള കുടുംബം ചെംസ്ഫോര്‍ഡില്‍ താമസം ആരംഭിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏകദേശം ഒരു വര്‍ഷത്തില്‍ അധികം മാത്രം ചെംസ്ഫോര്‍ഡില്‍ താമസം ആയതിനാല്‍ പ്രാദേശിക മലയാളി സമൂഹത്തില്‍ കാര്യമായ സൗഹൃദ വലയം ഇല്ലെന്നാണ് സൂചന. എന്നാല്‍ ലണ്ടനില്‍ പലയിടത്തും നിരവധി സുഹൃത്തുക്കള്‍ ഉള്ള കുടുംബവുമാണ്.
ചെംസ്‌ഫോഡില്‍ ബിജെ ആര്‍കിടെക്ച്ചറല്‍ ഡിസൈനില്‍, പ്ലാനിങ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്തുവരികയായിരുന്നു ബെന്‍സി. 11 ഉം 14 ഉം വയസുള്ള രണ്ടു കുട്ടികളുടെ അമ്മയാണ്.
ദുബായ് സെന്റ് തോമസ് ഓര്‍ത്തോഡോക്സ് പള്ളിയില്‍ അംഗങ്ങളാണ് ബെന്‍സിയുടെ കുടുംബം. ദുബായ് പള്ളിയില്‍ പ്രധാന നടത്തിപ്പുകാരനായിരുന്നു ബെന്‍സിയുടെ പിതാവ് കെ സി ജോസഫ്.
ഇതോടെ ബെന്‍സിയുടെ ആകസ്മിക മരണം ദുബായ് മലയാളി സമൂഹത്തെയും ഏറെ വിഷമത്തിലാക്കിയിരിക്കുകയാണ്.ഹൃദയാഘാതമാണ് മരണകാരണം എന്നാണ് സൂചന. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.