പക്ഷിപ്പനിയുടെ കാരണം തേടി കേന്ദ്രസംഘം കോട്ടയത്തെത്തി; കുമരകത്തും നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തി

Spread the love

കോട്ടയം : കോട്ടയം, ആലപ്പുഴ ജില്ലകളിൽ പടർന്നുപിടിച്ച പക്ഷിപ്പനി സംബന്ധിച്ച് പഠനത്തിനായി കേന്ദ്ര വിദഗ്‌ധസംഘം കുമരകത്ത് പരിശോധന നടത്തി.

video
play-sharp-fill

കോട്ടയം, ആലപ്പുഴ ജില്ലകളിലെത്തുന്ന ദേശാടനപ്പക്ഷികൾ പക്ഷിപ്പനിബാധയ്ക്ക് കാരണമാകുന്നുണ്ടോ എന്ന പഠനത്തിന്റെ ഭാഗമായാണ് സംഘം എത്തിയത്.

കുമരകത്തും നഗരസഭ പരിധിയിലെ വിവിധ സ്ഥലങ്ങലിലും പരിശോധന നടത്തി. ഇറച്ചിക്കടകളിലെ കത്തി, കട്ടിംഗ് ബോർഡ് എന്നിവിയിൽ നിന്നുള്ള സാമ്പിൾ, ഇറച്ചി കഴുകിയ വെള്ളം, ദേശാടന പക്ഷികളുടെ കാഷ്ടം, പറന്നു നടക്കുന്ന പക്ഷികളുടെ കാഷ്ടം, പാടങ്ങളിലെ വെള്ളം എന്നിവയുടെ സാമ്പിൾ ശേഖരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തഴക്കരയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇവയുടെ കാഷ്ടവും ശേഖരിച്ചത്. ഭോപ്പാൽ നാഷണൽ ഇൻസ്റ്റിറ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്റ്റുമാരായ ഡോ. സി. ടോഷ്, ഡോ. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തിരുവല്ല പക്ഷി രോഗ നിർണയ കേന്ദ്രം ഏവിയൻ ഡിസീസസ് ഡയഗ്‌നോസ്റ്റിക് ലാബ് ഡെപ്യൂട്ടി ഡയറക്ടർ ദീപു ഫിലിപ്പ് മാത്യു, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ. രാഹുൽ ആർ, ജില്ലാ മൃഗ സംരക്ഷണ ഓഫീസർ ഡാേ. മനോജ് കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.