കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് കടന്നുകളഞ്ഞ പ്രതികളെ കമ്പത്ത് നിന്നും പൊക്കി കോട്ടയം വെസ്റ്റ് പോലീസ്

Spread the love

കോട്ടയം :  നഗരത്തിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്ത് കോട്ടയം വെസ്റ്റ് പോലീസ്.

കമ്പം സ്വദേശികളായ പുതുപ്പെട്ടി ഇന്ദിരാ നഗറിൽ അശോക് (18), ശുക്രൻ (20),ഇന്ദിരാ എന്നിവരാണ് പിടിയിലായത്.

ജനുവരി 14 – നാണ് ഇവർ കോട്ടയം ഐഡ ജംഗ്ഷന് സമീപം പാർക്കിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരുന്ന കാവാലം സ്വദേശി വിഷ്ണുവിന്റെ പൾസർ ബൈക്ക് മോഷ്ടിച്ച് കടന്നു കളഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് നൽകിയ പരാതിയിൽ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. CCTV ദൃശ്യങ്ങളും മറ്റും പരിശോധിച്ച് നടത്തിയ വിശദമായ അന്വേഷണങ്ങൾക്കൊടുവിലാണ് പ്രതികളെ പിടികൂടിയത്.

എസ് ഐ അംഗത്, ജി എസ് ഐ അനിഷ് വിജയൻ, എ എസ് ഐ രാജേഷ്, എസ് സി പി ഒ രഞ്ജിത് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും കോടതി റിമാൻഡ്ചെയ്തു.