video
play-sharp-fill

കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയത്ത് ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Spread the love

 

കോട്ടയം: നെച്ചിപ്പുഴൂരില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ചക്കാങ്കല്‍ അമല്‍ നാരായണൻ (26) ആണ് മരിച്ചത്.

 

മെയ് നാലിന് തെള്ളകത്തെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍‍ വൈകിട്ട് 7.30-ന് ആയിരുന്നു അപകടം. മംഗളം കലുങ്ക് കവലയില്‍വെച്ച്‌ ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് അമലിന് പരിക്കേറ്റത്. അപ്രതീക്ഷിതമായി തിരിച്ച ഓട്ടോറിക്ഷയില്‍ ബൈക്ക് ഇടിക്കുകയായിരുന്നു.

 

വാഹനാപകടത്തില്‍ പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11-ന് വീട്ടുവളപ്പില്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group