കോട്ടയം ഭരണങ്ങാനത്ത് ഇടിവെട്ടേറ്റ് ഇരുനില വീട് തകർന്നു; മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു; വീടിന്‍റെ മതിൽ പൂർണ്ണമായി മിന്നലേറ്റ് തകർന്നു; വീടിനകത്തെ വൈദ്യുതി ബന്ധം മുഴുവനും കത്തി

Spread the love

കോട്ടയം: ഭരണങ്ങാനത്ത് ചിറ്റാനപ്പാറയിൽ ഇരുനില വീട് ഇടിവെട്ടേറ്റ് തകർന്നു. ഭരണങ്ങാനം ചൂണ്ടച്ചേരി റൂട്ടിൽ ചിറ്റാനപാറയിൽ ജോസഫ് കുരുവിളയുടെ വസതിയിലാണ് ഇടിമിന്നലേറ്റ് തകർന്നത്. മുറ്റത്തെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ചു ഉയർന്നു പൊങ്ങിയത് ഭീതി പരത്തി.

video
play-sharp-fill

രണ്ടാം നിലയിലെ ഓടിൽ വീണ് ആ ഭാഗവും തകർന്നിട്ടുണ്ട്. വീടിന്‍റെ മതിൽ പൂർണ്ണമായി മിന്നലേറ്റ് തകർന്ന് നിലയിലാണ്. മുന്നിലെ ഇന്‍റർലോക്ക് കട്ടകൾ പൊട്ടിത്തെറിച്ച് മുറ്റത്ത് പാർക്ക് ചെയ്തിരുന്ന കാറിലും വീണതോടെ കാറിനും തകരാർ പറ്റി.

വൈകിട്ട് മൂന്നേ മുക്കാലോടെ മഴയെ തുടർന്നാണ് ഇടിവെട്ടിയത്. വീട്ടിലെ വൈദ്യുതി ബന്ധങ്ങൾ മുഴുവൻ കത്തിയതും ഭീതി പടർത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group